Kerala

നിദ ഫാത്തിമയുടെ മരണം; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വി ശിവൻകുട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു

  • 23rd December 2022
  • 0 Comments

ദേശീയ സൈക്കിൾ പോളോ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ എത്തിയ കേരള ടീം അംഗം നിദ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്ക് കത്തയച്ചു. കുട്ടിക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭിച്ചില്ല എന്ന ആരോപണവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് മന്ത്രി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് എല്ലാ സഹകരണവും കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി കത്തിൽ അറിയിച്ചു. ഇതിനിടെ […]

Kerala

നിദ ഫാത്തിമയുടെ മരണം; അന്വേഷണം ആവശ്യപ്പെട്ട് ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്

  • 23rd December 2022
  • 0 Comments

ന്യൂഡൽഹി: ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിൽ പങ്കെടുക്കാൻ നാഗ്പൂരിലെത്തിയ കേരള താരം നിദ ഫാത്തിമ മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്. ഇടത് എംപി എ എം ആരിഫാണ് നോട്ടീസ് നൽകിയത്. പത്തുവയസുകാരി നിദ ഇന്നലെയായിരുന്നു മരിച്ചത്.സംഭവത്തിൽ കേരള അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു. നിദയുടെ മരണവുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ ഹർജി നൽകാൻ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്. അനുമതി ലഭിച്ചതോടെ ഹർജി ജസ്റ്റിസ് വി ജി അരുൺ ഉച്ചയ്ക്ക് പരിഗണിക്കും. കോടതി ഉത്തരവുമായി എത്തിയിട്ടും […]

Kerala

നിദ ഫാത്തിമയുടെ മരണം; പിതാവ് വിവരമറിഞ്ഞത് വിമാനത്താവളത്തിലെ ടി.വിയിലൂടെ

  • 23rd December 2022
  • 0 Comments

നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയ മലയാളി താരം നിദ ഫാത്തിമയുടെ മരണവാർത്ത ഏൽപ്പിച്ച ആഘാതത്തിലാണ് സഹതാരങ്ങളും ബന്ധുക്കളും. ഇന്നലെ ഉച്ചയോടെയാണ് ആലപ്പുഴ കാക്കാഴം സ്വദേശിനിയായ 10 വയസുകാരി നിദാ ഫാത്തിമ നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ മരണമടയുന്നത്. ഭക്ഷ്യവിഷബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നിദയുടെ സ്ഥിതി വഷളാകുകയും വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. മകൾക്കു സുഖമില്ലെന്നറിഞ്ഞപ്പോൾ തന്നെ നിദയുടെ പിതാവും കാക്കാഴം ഗവ. ഹൈസ്‌കൂൾ ബസിൻറെ ഡ്രൈവറുമായ ഷിഹാബുദ്ദീൻ നാഗ്പൂരിലേക്ക് പുറപ്പെട്ടിരുന്നു. സ്‌കൂൾ ബസിൽ […]

error: Protected Content !!