നിദ ഫാത്തിമയുടെ മരണം പ്രത്യേക ഏജൻസി അന്വേഷിക്കണം;പി.ടി.എ റഹീം എംഎൽഎ
സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മരണം സംശയാസ്പദമാണെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തി യഥാർത്ഥ വസ്തുതകൾ പുറത്ത് കൊണ്ടുവരണമെന്നും പിടിഎ റഹീം എംഎൽഎ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ എത്തിയവരിൽ ഒരു കുട്ടിക്ക് മാത്രം ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ ദുരൂഹതയുണ്ട്. കോടതി ഉത്തരവിലൂടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ സൈക്കിൾ പോളോ താരങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെയും സ്പോർട്സ് കൗൺസിലിന്റെയും അനുമതിയുണ്ടായിട്ടും താമസസൗകര്യവും ഭക്ഷണവും നിരസിച്ച ദേശീയ സൈക്കിൾ പോളോ ഫെഡറേഷന്റെ നടപടി പ്രതിഷേധാർഹമാണ്. മാച്ച് ഫീ […]

