ആന്ധ്രാപ്രദേശില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി സര്‍ക്കാര്‍
ആന്ധ്രാപ്രദേശില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി സര്‍ക്കാര്‍. പുകയില, നിക്കോട്ടിന്‍, മറ്റ് ച്യൂയിംഗ് പുകയില ഉല്‍പന്നങ്ങള്‍ അടങ്ങിയ ഗുട്ക, പാന്‍ മസാല എന്നിവയ്ക്ക് ഒരു വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇവയുടെ നിര്‍മ്മാണം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചു. ഇതുസംബന്ധിച്ച് തിങ്കളാഴ്ച്ച പുറപ്പെടുവിച്ച ഉത്തരവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഫുഡ് കമ്മീഷണര്‍ ഓഫ് ഫുഡ് സേഫ്റ്റി ഡയറക്ടറേറ്റാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് പ്രകാരം സംസ്ഥാനത്ത് ഗുട്ക, പാന്‍ മസാലകള്‍ എന്നിവ ഉണ്ടാക്കുകയോ വില്‍ക്കുകയോ വിതരണം […]