നടുവൊടിച്ച് പുതിയ കുഴികൂടി: പരിഹാരമില്ലാതെ കാരന്തൂരിലെ കുഴികള്‍
കുന്ദമംഗലം: പരാതിപ്പെട്ടിട്ടും പ്രതിഷേധിച്ചിട്ടും പരിഹാരമില്ലാതെ കുന്ദമംഗലം മുതല്‍ കാരന്തൂര്‍ വരെയുള്ള നാഷണല്‍ ഹൈവെയിലെ കുഴികള്‍. ദിവസം തോറും കുഴികളുടെ എണ്ണവും യാത്രക്കാരുടെ ബുദ്ധിമുട്ടും വര്‍ദ്ധിച്ച് വരുകയാണ്. മിക്ക സ്ഥലങ്ങളിലും ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴികളാണ്. കഴിഞ്ഞ ദിവസം കാരന്തൂര്‍ ജംക്ഷനില്‍ രൂപപ്പെട്ട കുഴിയാണ് പുതിയതായി ജനങ്ങളെ വെട്ടിലാക്കിയിരിക്കുന്നത്. രാവിലെയും വൈകീട്ടും ഏറെ തിരക്കനുഭവപ്പെടുന്ന ഇവിടെ കുഴി കാരണം ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടാണ്. മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന ആംബുലന്‍സുകളും വാഹനങ്ങളും കുഴിയില്‍ കുടുങ്ങുന്നു. കൂടാത മണിക്കൂറുകളോളമുള്ള […]