Kerala kerala

നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം; ടി.വി പ്രശാന്തിനോട് വിശദീകരണം തേടി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍; നടപടി എന്‍ജിഒ അസോസിയേഷന്റെ പരാതിയില്‍

  • 16th October 2024
  • 0 Comments

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണമുന്നയിച്ച ടി.വി പ്രശാന്ത് ബാബുവിനോട് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ വിശദീകരണം തേടി. മെഡിക്കല്‍ കോളേജിലെ ഇലക്ട്രിക് വിഭാഗം ജീവനക്കാരനാണ് പ്രശാന്ത്. സര്‍ക്കാര്‍ ജീവനക്കാരനായ പ്രശാന്ത് പെട്രോള്‍ പമ്പ് തുടങ്ങിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എന്‍ജിഒ അസോസിയേഷന്‍ പരാതി നല്‍കിയിരുന്നു. നവീന്‍ ബാബുവിനെ കൈക്കൂലി നല്‍കിയെന്ന് പ്രശാന്ത് വെളിപ്പെടുത്തിയിരുന്നു. കൈക്കൂലി നല്‍കുന്നതും നിയമവിരുദ്ധമാണെന്നിരിക്കെ പ്രശാന്തിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും എന്‍ജിഒ അസോസിയേഷന്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ക്ക് നല്‍കിയ […]

Entertainment News

മനസ്സു നിറയ്ക്കുന്ന തീരുമാനവുമായി ‘777 ചാര്‍ലി’ ടീം; ലാഭവിഹിതത്തിന്റെ ഒരു വിഹിതം മൃഗക്ഷേമത്തിന് പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഓകള്‍ക്ക്

മലയാളി സംവിധായകന്‍ കിരണ്‍ രാജ് സംവിധാനം ചെയ്ത ‘777 ചാര്‍ലി’ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മനസ്സു നിറക്കുന്ന പ്രഖ്യാപനവുമായി രംഗത്ത്. സിനിമയുടെ ലാഭവിഹിതത്തിന്റെ അഞ്ച് ശതമാനം നായ്ക്കളുടേയും മൃഗങ്ങളുടേയും ക്ഷേമത്തിനായ് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ എന്‍.ജി.ഓകള്‍ക്ക് നല്‍കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ നിര്‍മാതാവും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനുമായ രക്ഷിത് ഷെട്ടിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചാര്‍ലിയുടെ പേരിലായിരിക്കും ഈ തുക നല്‍കുക. 777 ചാര്‍ലി നിങ്ങളിലേക്ക് എത്തിയിട്ട് 25 ദിവസമായി. അതിരുകളില്ലാത്ത സ്നേഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് രക്ഷിത് ഷെട്ടി […]

error: Protected Content !!