Kerala News

നെയ്യാറ്റിൻകരയിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി. ബസ് കടയിലേക്ക് ഇടിച്ചുകയറി; ആളപായമില്ല

നെയ്യാറ്റിൻകര വെടിവെച്ചാൻ കോവിലിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി. ബസ് കടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്ക്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. തിരുവനന്തപുരത്തുനിന്ന് നാഗർകോവിലിലേക്ക് പോവുകയായിരുന്ന നെയ്യാറ്റിൻകര ഡിപ്പോയിലെ ബസാണ്അപകടത്തിൽ പെട്ടത്. കട ഒഴിവായതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു. രണ്ടുദിവസം മുമ്പ് ഇവിടെ ബൈക്കപകടത്തിൽ രണ്ടു പേർ മരിച്ചിരുന്നു.

Kerala News

രാജന്‍-അമ്പിളി ദമ്പതികളുടെ സംരക്ഷണം; സര്‍ക്കാര്‍ തീരുമാനം ഇന്ന്

  • 31st December 2020
  • 0 Comments

നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാ ഭീഷണിക്കിടെ തീപ്പൊള്ളലേറ്റ് മരിച്ച രാജന്‍-അമ്പിളി ദമ്പതിമാരുടെ മക്കളായ രാഹുലിന്റെയും രഞ്ജിത്തിന്റെയും സംരക്ഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടാകും. കുട്ടികള്‍ക്ക് വീട് വെച്ചുകൊടുക്കുകയോ നഗരസഭയുടെ ഫഌറ്റ് അനുവദിക്കുകയോ ചെയ്യാമെന്നാണ് ജില്ല കളക്ടര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസ സഹായം ഉള്‍പ്പെടെയുള്ള കാര്യത്തിലും കളക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുക. തഹസില്‍ദാരുടെ പക്കല്‍ നിന്നും വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച റിപ്പോര്‍ട്ടും വരാനുണ്ട്. രാജനും അമ്പിളിയും മരിക്കാനിടയായ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് റൂറല്‍ എസ്പിയും അന്വേഷിക്കുന്നുണ്ട്. […]

Kerala News

സര്‍ക്കാര്‍ വാഗ്ദാനം സ്വീകരിക്കുന്നതായി മരിച്ച രാജന്റെ മക്കള്‍, തര്‍ക്ക ഭൂമിയില്‍ തന്നെ വീട് വേണമെന്നും കുട്ടികള്‍

  • 29th December 2020
  • 0 Comments

വീടും സ്ഥലവും നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം സ്വീകരിക്കുന്നതായി നെയ്യാറ്റിന്‍കരയില്‍ മരിച്ച രാജന്റെയും അമ്പിളിയുടെയും കുട്ടികള്‍. തങ്ങള്‍ക്ക് തര്‍ക്ക ഭൂമിയില്‍ തന്നെ വീട് വേണമെന്നും ഇരുവരും ആവശ്യപ്പെട്ടു. വിഷയം വലിയ വിവാദമായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി അടിയന്തരനിര്‍ദേശം നല്‍കുകയും രണ്ട് കുട്ടികളുടെയും സംരക്ഷണം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുകയും ചെയ്തു. കുട്ടികളുടെ പഠനച്ചിലവ് ഏറ്റെടുക്കുമെന്ന് ഡിവൈഎഫ്‌ഐയും വീട് വെച്ച് നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു. കുട്ടികളുടെ പുനരധിവാസത്തിന് ഡിവൈഎഫ്‌ഐയുമുണ്ടാകുമെന്നും, കുട്ടികളുടെ പഠനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏറ്റെടുക്കുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാനസെക്രട്ടറി എഎ റഹീം […]

error: Protected Content !!