വധ ഗൂഢാലോചന കേസ്; ജാമ്യം ലഭിക്കാൻ ഇടപെട്ടിട്ടില്ല; നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴിയെടുത്തു
കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിൽ നെയ്യാറ്റിൻകര ബിഷപ്പ് ഡോ.വിൻസന്റ് സാമുവലിന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. ബാലചന്ദ്ര കുമാറിനെ അറിയാമെന്നും എന്നാൽ ജാമ്യം ലഭിക്കാൻ താൻ ഇടപെട്ടിട്ടില്ലെന്ന് പറഞ്ഞു. കോട്ടയത്ത് വെച്ച് നടന്ന മൊഴിയെടുപ്പ് ക്രൈം ബ്രാഞ്ച് വിശദമായി പരിശോധിക്കുകയാണ്. നടിയെ ആക്രമിച്ച കേസിൽ തന്റെ ജാമ്യത്തിന് വേണ്ടി നെയ്യാറ്റിക്കര ബിഷപ്പ് ഇടപെട്ടുവെന്നും ഇതിന് പണം വേണമെന്ന് ആവശ്യപ്പെട്ട് ബാലചന്ദ്ര കുമാർ ഭീഷണിപ്പെടുത്തിയെന്നുമാണ് ദിലീപ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആരോപിച്ചത്. ഇതിനായി […]