News Sports

ചരിത്ര പ്രഖാപനവുമായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്, പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യ വേതനം

ചരിത്ര പ്രഖാപനവുമായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്. പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യ വേതനം ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു. ഇക്കാര്യം സംബന്ധിച്ച് ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡും കളിക്കാരുടെ സംഘടനയും കഴിഞ്ഞ ദിവസം അഞ്ചു വര്‍ഷത്തെ പ്രത്യേക ഉടമ്പടിയില്‍ ഒപ്പിട്ടു. ഇതോടെ ന്യൂസീലന്‍ഡില്‍ ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും കളിക്കുന്ന വനിതാ താരങ്ങള്‍ക്ക് പുരുഷ താരങ്ങള്‍ക്ക് ലഭിക്കുന്ന അതേ വേതനം ലഭിക്കും. കരാര്‍ അനുസരിച്ച്, വനിതകളുടെ ആഭ്യന്തര കരാറുകളുടെ എണ്ണം 54ല്‍ നിന്ന് 72 ആയി വര്‍ധിക്കും. കളിച്ച മത്സരങ്ങളുടെ […]

International News

കോവിഡ് മുക്തമായ ന്യൂസിലാൻഡിൽ വീണ്ടും വൈറസ് ബാധ ഉയരുന്നു

  • 22nd August 2021
  • 0 Comments

പൂർണമായും കൊവിഡ് മുക്തമായ ന്യൂസീലൻഡിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു . ഡെൽറ്റ വകഭേദമാണ് രാജ്യത്ത് പടർന്നുപിടിക്കുന്നത്. ആറ് മാസമായി ഒരു കോവിഡ് കേസുകൾ പോലും രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാലിപ്പോൾ ഓക്ക്‌ലൻഡിലെ ഒരു ക്ലസ്റ്ററിൽ നിന്ന് മാത്രം 21 ഡെൽറ്റ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യം മുഴുവൻ ലോക്ക്ഡൗണിലാണ്. മുൻപ് കൊവിഡ് ബാധ പിടിച്ചുകെട്ടിയതുപോലെ എളുപ്പമല്ല ഡെൽറ്റ വകഭേദമെന്ന് മന്ത്രി ക്രിസ് ഹിപ്കിൻസ് പറഞ്ഞു. വൈറസ് ബാധയുടെ വേഗവും […]

International News

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ന്യൂസീലൻഡ്

  • 8th April 2021
  • 0 Comments

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തി ന്യൂസീലൻഡ് ഭരണകൂടം. ഇന്ത്യയിലെ കൊവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. ഞായറാഴ്ച മുതലാണ് വിലക്ക് നിലവിൽ വരിക.രണ്ടാഴ്ചത്തേക്കാണ് വിലക്ക്. ഏപ്രിൽ 11 മുതൽ 28 വരെ ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യുന്ന ന്യൂസീലൻഡ് പൗരന്മാർ ഉൾപ്പെടെയുള്ളവർക്ക് വിലക്ക് ബാധകമാവും. ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡനാണ് വിവരം അറിയിച്ചത്. ചൊവ്വാഴ്ച ന്യൂസീലൻഡിൽ 23 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ 17 എണ്ണവും ഇന്ത്യയിൽ നിന്നെത്തിയവരിലാണ് റിപ്പോർട്ട് ചെയ്തത്. ഇതിനെ തുടർന്നാണ് […]

error: Protected Content !!