നിറവയറുമായി പ്രസവവേദനക്കിടയിൽ സ്വന്തമായി സൈക്കിള്‍ ചവിട്ടി ആശുപത്രിയിലേക്ക്; ഒരു മണിക്കൂറിനുള്ളിൽ ന്യൂസിലന്‍ഡ് എംപിയ്ക്ക് പ്രസവം
പൂര്‍ണ ഗര്‍ഭിണിയായിരിക്കെ പ്രസവത്തിനായി ആശുപത്രിയിലേക്ക് സൈക്കിള്‍ ചവിട്ടി വാര്‍ത്തകളില്‍ നിറഞ്ഞ് ന്യൂസിലന്‍ഡ് എംപിജൂലി ആന്‍ ജെന്‍റര്‍. ജൂലി ആനി തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ തന്റെ അനുഭവം വിവരിച്ചത്. പ്രസവവേദനയ്ക്കിടെയാണ് പ്രസവത്തിനായി ആശുപത്രിയില്‍ പോകാന്‍ സൈക്കിള്‍ തെരഞ്ഞെടുത്തതെന്നും അവര്‍ വിവരിക്കുന്നു.ആശുപത്രിയിൽ എത്തി ഒരു മണിക്കൂറിന് ശേഷം ഇന്നു പുലര്‍ച്ചെ 03.04ന് ആരോഗ്യവതിയായ ഒരു പെണ്‍കുഞ്ഞിന് ജൂലി ജന്മം നല്‍കുകയും ചെയ്തു. ഇന്ന് പുലർച്ചെ ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ ഞങ്ങൾ സ്വാഗതം ചെയ്തു. ഞാൻ യഥാർഥത്തിൽ പ്രസവസമയത്ത് സൈക്കിൾ […]