National News

ആനിരാജയേയും ദല്‍ഹി കലാപത്തിലെ കുറ്റപത്രത്തില്‍ ഉൾപ്പെടുത്തി ഡൽഹി പോലീസ്

  • 24th September 2020
  • 0 Comments

ന്യൂദല്‍ഹി: ഡൽഹി കലാപത്തിലെ കുറ്റപത്രത്തില്‍ സി.പി.ഐ. നേതാവ് ആനിരാജയേയും ഉള്‍പ്പെടുത്തി ദല്‍ഹി പൊലീസ്. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രമുഖ സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ദല്‍ഹി സര്‍വകലാശാല പ്രഫസര്‍ അപൂര്‍വാനന്ദ്, ഡോക്യുമെന്ററി നിര്‍മാതാവ് രാഹുല്‍ റോയ് എന്നിവരെ നേരത്തെ കുറ്റപത്രത്തില്‍ ഉൾപ്പെടുത്തിയിരുന്നു. യോഗേന്ദ്ര യാദവ്, ഹര്‍ഷ് മന്ദര്‍ എന്നിവരേയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആനിരാജ അംഗമായ വാട്‌സാപ്പ് ഗ്രൂപ്പില്‍ ദല്‍ഹി കലാപത്തെക്കുറിച്ച് ചര്‍ച്ച നടത്തിയെന്നാണ് പൊലീസ് പറയുന്നത്.ദല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ […]

News

പിഎം കെയേഴ്‌സ് ഫണ്ടിലെ തുക ദേശീയ ദുരിതാശ്വാസനിധിയിലേക്ക് മാറ്റേണ്ടതില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി :കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി രൂപീകരിച്ച പിഎം കെയേഴ്‌സ് ഫണ്ടിലെ തുക ദേശീയ ദുരിതാശ്വാസനിധിയിലേക്ക് മാറ്റേണ്ടതില്ലെന്ന് സുപ്രീംകോടതി. പിഎം കെയേഴ്‌സ് ഫണ്ടിലേക്കു ലഭിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റുകളുടെ ഫണ്ടുകളാണെന്നും അത് മാറ്റേണ്ടതില്ലയെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കുന്നത്. പണം ദേശീയ ദുരന്തനിവാരണ ഫണ്ടിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി. സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ ആണ് പൊതുതാത്പര്യ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. എൻഡിആർഎഫിലേക്ക് വ്യക്തികൾക്ക് എപ്പോഴും സംഭാവന നൽകാനാവുമെന്ന് ജസ്റ്റിസ് അശോക് ഭൂഷണന്റെ നേതൃത്വത്തിലുള്ള […]

National

ഡൽഹിയിൽ എം.എല്‍.എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

  • 17th June 2020
  • 0 Comments

ന്യൂദല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപിക്കുന്ന വാർത്തകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. സാഹചര്യം നില നിൽക്കെ ആം ആദ്മി പാര്‍ട്ടി കല്‍ക്കഞ്ചിലെ എം.എല്‍.എ അതിഷിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നാണ് കൊവിഡ് സ്ഥിരീകരണം. .അതിഷി കഴിഞ്ഞ കുറച്ചുദിവസമായി ഹോം ക്വാറന്റീനില്‍ കഴിയുകയായിരുന്നു ആം ആദ്മി പാര്‍ട്ടി.നേരത്തെ വക്താവ് അക്ഷയ് മറാത്തയ്ക്കും ഉപദേശകന്‍ അഭിനന്ദിത ദയാല്‍ മഥുറിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

National News

ഇന്ത്യയിൽ കോവിഡ് : 24 മണിക്കൂറിനിടെ 266 മരണം, 9,987 പേർക്ക് രോഗം സ്ഥിരീകരിച്ചു

  • 10th June 2020
  • 0 Comments

ന്യൂഡൽഹി: രാജ്യം കോവിഡ് ഭീഷണിയിൽ തുടരുകയാണ്. പുതിയ കണക്കുകൾ അനുസരിച്ച് ആകെ കോവിഡ് ബാധിതരുടെ എണ്ണം2.66 ലക്ഷം കടന്നു. മരണം 7466 കടന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 266 പേർ മരിച്ചു. കഴിഞ്ഞ ദിവസം മാത്രം 9,987 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗമുക്തരായവർ ഒരു ലക്ഷത്തി മുപ്പതിനായിരത്തോട് അടുക്കുകയാണ്. ഡൽഹിയിൽ കൊവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നു. ഇന്നലെ 1366 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 31,309 ആയി. മഹാരാഷ്ട്രയിൽ ചൊവ്വാഴ്‌ച 2259 രോ​ഗികള്‍, 120 […]

National

സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം തടയുന്നതിനായുള്ള മാര്‍ഗരേഖ ജനുവരിയിൽ നടപ്പാകും

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം തടയുന്നതിനായുള്ള മാര്‍ഗരേഖ ജനുവരി 15 നകം നടപ്പാക്കുമെന്ന്​ കേന്ദ്രസര്‍ക്കാര്‍. പൗരന്മാരുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ജനുവരി 15നകം മാര്‍ഗരേഖ കൊണ്ടുവരും. സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനായി കൊണ്ടുവരുന്ന മാര്‍ഗരേഖ ആരുടെയും സ്വകാര്യത തടസ​െപ്പടുന്നതാകില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തസുപ്രീംകോടതിയെ അറിയിച്ചു. ദേശീയസുരക്ഷയും ദേശതാല്പര്യവും കൂടി പരിഗണിച്ചായിരിക്കണം സ്വകാര്യത എന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത, മതവിദ്വേഷം തുടങ്ങിയവ പ്രചരിപ്പിക്കുന്നതും […]

National

‘ഭക്ഷണത്തിന് മതമില്ല, അതുതന്നെ ഒരു മതമാണ് ‘ അഹിന്ദുവായതിന്റെ പേരില്‍ ഓര്‍ഡര്‍ മടക്കിയയച്ച യുവാവിന് മറുപടിയുമായി സൊമാറ്റോ

ന്യൂദല്‍ഹി: സൊമാറ്റോയുടെ ഡെലിവറി ബോയിയെ അഹിന്ദുവായതിന്റെ പേരില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം സ്വീകരിക്കാതെ മടക്കിയയച്ച യുവാവിന് മറുപടിയുമായി സൊമാറ്റോ അധികൃതർ. ”സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവര്‍ ചെയ്യാന്‍ എത്തിയത് ഒരു അഹിന്ദുവായതിനാല്‍ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്തു. ഡെലിവറി ബോയിയെ മാറ്റാനാവില്ലെന്നാണ് അവര്‍ പറഞ്ഞത്. കാന്‍സല്‍ ചെയ്തതുകൊണ്ട് റീഫണ്ട് നടക്കില്ലെന്നും അവര്‍ പറയുന്നു. ഡെലിവറി സ്വീകരിക്കണമെന്ന് പറഞ്ഞ് എന്നെ നിര്‍ബന്ധിക്കാന്‍ നിങ്ങള്‍ക്കാവില്ല. എനിക്ക് ഈ ഭക്ഷണം ആവശ്യമില്ല. ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യുകയാണ്. റീഫണ്ടും വേണ്ട”- യുവാവിനെ മടക്കി […]

error: Protected Content !!