ചെയ്തത് നിയമപ്രകാരം ചെയ്യാനുള്ള കാര്യങ്ങള്‍; ഷിജു ഖാനെ പിന്തുണച്ച് സിപിഐഎം
തിരുവനന്തപുരത്ത് അമ്മയില്‍ നിന്നും കുഞ്ഞിനെ വേര്‍പ്പെടുത്തി ദത്ത് നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന് പിന്തുണയുമായി സിപിഐഎം. നിയമപ്രകാരം ചെയ്യാനുള്ള കാര്യങ്ങളാണ് ഷിജു ഖാന്‍ ചെയ്തതെന്നും എന്നാല്‍ ചിലത് തുറന്നുപറയാന്‍ പരിമിധിയുള്ളതിനാല്‍ എല്ലാവരും വേട്ടയാടുകയാണെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു. ദത്ത് നടപടികള്‍ നടക്കുന്നത് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് ലഭിച്ച് ആറോ ഏഴോ മാസത്തിന് ശേഷമാണെന്നും ഈ വേളയില്‍ പരാതി ലഭിക്കാത്തതിനാല്‍ തന്നെ, ഷിജുഖാന് മേല്‍ കുറ്റം ചുമത്താന്‍ കഴിയില്ലെന്നും […]
