പൊലീസിനെ പിടിച്ച കിട്ടു; പുതിയ വെബ് സീരീസുമായി കേരള പൊലീസ് സോഷ്യൽ മീഡിയ സെൽ
കേരള പൊലീസ് സോഷ്യൽ മീഡിയ സെൽ തയ്യറാക്കുന്ന പുതിയ വെബ് സീരീസ്, പോലീസിനെ “പിടിച്ച” കിട്ടു ഉടൻ വരുന്നു. പൊലീസിൻ്റെ ഘടനയെയും വിവിധ സംവിധാനങ്ങളെയും കുറിച്ചുള്ള പൊതുജനങ്ങളുടെ പൊതുവായുള്ള സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടിയുമായാണ് വെബ് സീരീസ് തയ്യാറാകുന്നത്. അനിമേഷൻ ക്യാരക്ടർ കിട്ടുവാണ് പൂർണമായും പൊലീസ് ഉദ്യോഗസ്ഥർ തയ്യാറാക്കിയ ഈ വീഡിയോയിൽ മുഖ്യകഥാപാത്രം. വ്യാജ വാർത്തകൾ, സൈബർ സുരക്ഷ, ട്രാഫിക് ബോധവൽക്കരണം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം പൊലീസിനെതിരെയുള്ള തെറ്റായ പ്രചാരണങ്ങൾക്കുള്ള മറുപടിയും വിവിധ എപ്പിസോഡുകളിലായി അവതരിപ്പിക്കും. എ ഡി ജി […]