‘ജലദോഷം പോലും നേരിടാനാകില്ല’;മാരക ശേഷിയുള്ള പുതിയ എച്ച്‌ഐവി വകഭേദം കണ്ടെത്തി
എച്ച്ഐവി വൈറസിന്റെ അതി മാരകശേഷിയുള്ള വകഭേദം നെതർലൻഡ്‌സിൽ കണ്ടെത്തി.ഒക്‌സ്‌ഫോർഡ് ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം പുറത്ത് വിട്ടത്. വിബി വേരിയന്റ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ‘ബീഹൈവ്’ എന്ന പ്രോജക്റ്റിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വകഭേദം കണ്ടെത്തിയത്.ഇതിന് രക്തത്തിൽ മറ്റ് വകഭേദങ്ങളെക്കാൾ 3.5 – 5.5 മടങ്ങിലധികം വൈറസിന്റെ സാന്നിദ്ധ്യത്തിന് കാരണമാകാൻ സാധിക്കും.1980-90 കാലഘട്ടത്തിലാണ് ഇതിന്റെ ഉത്ഭവം. എന്നാൽ ആധുനിക ചികിത്സയുടെ ഗുണമേന്മ കൊണ്ട് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. രോഗിയുടെ പ്രതിരോധ ശേഷിയെ വളരെ […]
