സേതു രാമയ്യർ തീയറ്ററിൽ തന്നെയെത്തും; പുതിയ പോസ്റ്റർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ
മമ്മൂട്ടിയെ നായകനാക്കി കെ മധു സംവിധാനം ചെയ്യുന്ന സി ബി ഐ സീരീസിലെ അഞ്ചാമത്തെ ചിത്രമാണ് ‘സിബിഐ 5 ദി ബ്രെയിൻ’. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സേതുരാമയ്യർ അഞ്ചാം വരവിനൊരുങ്ങുമ്പോൾ പ്രേക്ഷകർ വലിയ ആവേശത്തിലാണ്. ഇപ്പോഴിതാ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ എത്തുമെന്ന് അറിയിച്ചു കൊണ്ട് പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ . ആദ്യ നാല് ഭാഗങ്ങളിൽ സേതുരാമയ്യർ അന്വേഷിച്ച കേസുകളുടെ പത്ര വാർത്തകളാണ് പോസ്റ്ററിന്റെ പശ്ചാത്തലത്തിലുള്ളത്. 1988ൽ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറികുറിപ്പ് […]

