കർണാടക മുഖ്യമന്ത്രി; മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വീട്ടിൽ തിരക്കിട്ട ചർച്ച; പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്ന് നേതാക്കൾ
കർണാടകയിലെ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഡൽഹിയിലെ വസതിയിൽ തിരക്കിട്ട ചർച്ചകൾ നടക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും കെപിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാറും ഉന്നത നേതാക്കളെ കാണും. ഇതിന് മുന്നോടിയായി ഖാര്‍ഗെ രാഹുല്‍ ഗാന്ധി അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിവരികയാണ്. കെ.സി.വേണുഗോപാലും കര്‍ണാടകയുടെ ചുമതലയുണ്ടായിരുന്ന രണ്‍ദീപ് സിങ് സുര്‍ജെവാലയും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്.സിദ്ധരാമയ്യ ഇന്നലെ തന്നെ ഡൽഹിയിൽ എത്തിയെങ്കിലും ഡി കെ ശിവകുമാർ ഇന്ന് ഉച്ചയോടെയാണ് എത്തിയത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് […]
