ജൂനിയർ എൻടിആറിനൊപ്പം പ്രശാന്ത് നീൽ; എൻടിആർ 30 മോഷൻ പോസ്റ്റർ പുറത്ത്
കെ ജി എഫ് ഫ്രാഞ്ചൈസിയിലൂടെ ഇന്ത്യൻ സിനിമയിൽ തരംഗമായി മാറിയ സംവിധായകനാണ് പ്രശാന്ത് നീൽ. തെന്നിന്ത്യൻ സൂപ്പർ താരം ജൂനിയർ എൻ ടി ആർ നൊപ്പമാണ് പ്രശാന്ത് നീലിന്റെ അടുത്ത പ്രൊജക്റ്റ്. എൻടിആർ 30 എന്ന് തത്കാലമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി. ജൂനിയർ എൻടിആറിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ‘എന്റെ സ്വപ്ന നായകനുമായി സ്വപ്ന പദ്ധതി നിർമ്മിക്കാനുള്ള വേദി ഇന്ന് ഒരുങ്ങി’, എന്നാണ് സിനിമയെക്കുറിച്ച് പ്രശാന്ത് നീൽ പറഞ്ഞത്. എൻടിആർ 30 ന്റെ ചിത്രീകരണം […]