3 ഫീച്ചറുകൾ കൂടി വാട്ട്‌സ് ആപ്പിൽ വരുന്നു;വാട്‌സാപ്പ് ഗ്രൂപ്പുകളില്‍നിന്ന് ഇനി ആരുമറിയാതെ പുറത്തുപോവാം
ഉപയോക്താക്കൾ കാത്തിരുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്ട്‌സ് ആപ്പ് എന്ന് മാർക്ക് സക്കർബർഗ്.ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വകാര്യത നല്‍കുന്ന സൗകര്യമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഫീച്ചര്‍ ഉപയോഗിച്ച് വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് അവര്‍ അംഗങ്ങളായിട്ടുള്ള ഗ്രൂപ്പുകളില്‍നിന്ന് ആരുമറിയാതെ പുറത്തുപോവാന്‍ സാധിക്കും. ഓണ്‍ലൈനില്‍ വരുമ്പോള്‍ ആരെല്ലാം കാണണമെന്ന് തീരുമാനിക്കുക, വ്യൂ വണ്‍സ് മെസേജുകള്‍ സ്‌ക്രീന്‍ഷോട്ട് ചെയ്യുന്നത് തടയുക തുടങ്ങിയവയും സാധ്യമാണ്.ഇതിന് പുറമെ വാട്ട്‌സ് ആപ്പ് മെസേജ് രണ്ട് ദിവസം കഴിഞ്ഞ ശേഷവും ഡിലീറ്റ് ചെയ്യാൻ സാധിക്കുമെന്ന് വാട്ട്‌സ് ആപ്പ് ഔദ്യോഗികമായി അറിയിച്ചു. […]