കുഞ്ഞിനെ വിറ്റ സംഭവം;കേസെടുത്ത് പോലീസ്; വാങ്ങിയ സ്ത്രീയെയും പ്രതി ചേർത്തു
പണത്തിന് വേണ്ടി നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ കേസെടുത്ത് തമ്പാനൂർ പോലീസ്. ബാലനീതി വകുപ്പ് പ്രകാരം കോടതി അനുമതിയോടെയാണ് കേസെടുത്തത്. കുഞ്ഞിനെ വാങ്ങിയ സ്ത്രീയെയും കേസിൽ പ്രതി ചേർത്തു. കൂടാതെ, കുഞ്ഞിന്റെ അമ്മയെയും കേസിൽ പ്രതി ചേർക്കുമെന്ന് പോലീസ് പറഞ്ഞു. മൂന്ന് ലക്ഷം രൂപക്കാണ് തൈക്കാട് സർക്കാർ ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെ വിറ്റത് . മുൻധാരണകൾ പ്രകാരമാണ് നാല് ദിവസം പ്രായമായ കുഞ്ഞിനെ പൊഴിയൂർ സ്വദേശികളായ ദമ്പതികൾ വിറ്റതെന്ന് കൂടുതൽ തെളിവുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. […]