കുഞ്ഞിനെ വാങ്ങിയത് മക്കളില്ലാത്തതിനാൽ; യുവതിയുടെ മൊഴി
തിരുവനന്തപുരം: തൈക്കാട് നിന്ന് നവജാത ശിശുവിനെ വാങ്ങിയത് തനിക്ക് മക്കളില്ലാത്തതിനാലെന്ന് കരമന തിരുവല്ലം സ്വദേശിനി. ജോലി സ്ഥലത്ത് നിന്ന് പരിചയപ്പെട്ട സ്ത്രീയിൽ നിന്നുമാണ് കുഞ്ഞിനെ വാങ്ങിയതെന്നും അവരുടെ ഭർത്താവ് സ്ഥിരമായി ആവശ്യപ്പെട്ടപ്പോഴാണ് പണം നൽകിയതെന്നും യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു. സൗഹൃദത്തിന്‍റെ പേരിലാണ് കുട്ടിയെ വാങ്ങിയത്. പിന്നീട് മാതാപിതാക്കള്‍ക്ക് 3 ലക്ഷം നല്‍കി. പണം ആവശ്യപ്പെട്ടത് യുവതിയുടെ ഭര്‍ത്താവാണ്. ഉള്ളൂരില്‍ താമസിച്ചിരുന്ന ദമ്പതികളാണ് കുട്ടിയുടെ മാതാപിതാക്കളെന്നും തിരുവല്ലം സ്വദേശിനി പറഞ്ഞു. ജോലി ചെയ്യുന്ന സ്ഥലത്ത് വെച്ചാണ് കുഞ്ഞിന്‍റെ യഥാർത്ഥ […]