കേരളം – നെതർലന്റ്‌സ് സഹകരണം: മേൽനോട്ട സമിതി രൂപീകരിക്കും
നെതർലന്റ്‌സും കേരളവും തമ്മിൽ സഹകരണത്തിന് ധാരണയായ വിഷയങ്ങളിലുള്ള നടപടികൾ വേഗത്തിലാക്കുന്നതിന് സംയുക്ത മേൽനോട്ട സംവിധാനം രൂപീകരിക്കും. ഇന്ത്യയിലെ നെതർലന്റ്‌സ് അംബാസഡർ മാർട്ടിൻ വാൻഡെൻ ബെർഗുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം. മുഖ്യമന്ത്രി നെതർലന്റ്‌സ് സന്ദർശിച്ചപ്പോഴും നെതർലന്റ്‌സ് രാജാവും രാജ്ഞിയും കേരളം സന്ദർശിച്ചപ്പോഴും എടുത്ത തീരുമാനങ്ങൾ വേഗം പ്രാവർത്തികമാക്കുന്നതിനാണ് മേൽനോട്ട സംവിധാനം ഉണ്ടാക്കുന്നത്. മുഖ്യമന്ത്രിയുടെ ചേംബറിൽ തിങ്കളാഴ്ച വൈകുന്നേരം നടന്ന ചർചയിൽ ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് […]

