നയന്‍താര, വിഘ്നേഷ് വിവാഹം സ്ട്രീം ചെയ്യും, റിപ്പോര്‍ട്ടുകള്‍ വാസ്തവമല്ലെന്ന് നെറ്റ്ഫ്ലിക്സ്
നടി നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെയും വിവാഹം ചിത്രീകരിക്കുന്ന ഡോക്യുമെന്ററി സ്ട്രീം ചെയ്യുമെന്ന് പ്രഖ്യാപിച്ച് നെറ്റ്ഫ്‌ലിക്‌സ്. നയന്‍താരയ്ക്കും വിഗ്നേഷ് ശിവനും നോട്ടീസ് അയച്ചുവെന്നത് അവാസ്തവമാണെന്നും നെറ്റ്ഫ്‌ളിക്സ് ഇന്ത്യ വ്യക്തമാക്കി. റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഗൗതം മേനോനാണ് വിവാഹമൊരുക്കിയത്. ഇപ്പോള്‍ ഡോക്യുമെന്ററിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് വിട്ടാണ് പ്രഖ്യാപനം. സ്ട്രീം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്‌ലിക്‌സ് പിന്‍മാറിയെന്നും നയന്‍താരയ്ക്ക് നോട്ടീസ് അയച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത് വാസ്തവമല്ലെന്നാണ് നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ ഹെഡ് ടാന്യ ബാമി വ്യക്തമാക്കിയിരുന്നു. ‘തിരക്കഥയില്ലാത്ത പുതുമയുള്ള കണ്ടന്റുകള്‍ […]