Entertainment News

പാസ്‌വേഡ് ഷെയറിങ്ങിന് പൂട്ടിടാൻ നെറ്റ്ഫ്‌ളിക്‌സ്; ഇനി പണികിട്ടും

  • 23rd December 2022
  • 0 Comments

പാസ്‌വേഡ് ഷെയറിങ്ങിന് തടയിടാൻ നെറ്റ്ഫ്ലിക്സ്.ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ മികച്ച സ്വീകാര്യതയാണ് നെറ്റ്ഫ്‌ളിക്‌സിനുള്ളത്. കൂടുതല്‍ ആളുകളും നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ട് ഷെയര്‍ ചെയ്താണ് ഉപയോഗിക്കുന്നത്. നെറ്റ്ഫ്ളിക്സ് അക്കൗണ്ട് ഒരാള്‍ സബ്സ്‌ക്രൈബ് ചെയ്താല്‍ അത് മറ്റുള്ളവര്‍ക്ക് പങ്കുവെക്കുന്ന രീതിയാണ് കണ്ടുവരുന്നത്.പാസ്‌വേഡ് ഷെയറിങ് കൊണ്ടുള്ള പ്രശ്‌നങ്ങള്‍ ദീര്‍ഘകാലമായി നെറ്റ്ഫ്‌ളിക്‌സ് നേരിടുന്നുണ്ട്. സബ്‌സ്‌ക്രൈബേഴ്‌സിനെ നഷ്ടപ്പെടാന്‍ തുടങ്ങിയതോടെയാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ നെറ്റ്ഫ്‌ളിക്‌സ് തീരുമാനിച്ചത്. കമ്പനിയുടെ വരുമാനത്തിലും ഇടിവ് രേഖപ്പെടുത്തിയിരുന്നു. അടുത്ത വർഷം ആദ്യംമുതൽ പാസ്‌വേഡ് ഷെയറിങ്ങിന് പണം ഈടാക്കാനാണ് നെറ്റ്ഫ്‌ളിക്‌സ് നീക്കം. സ്വന്തം വീട്ടുകാരല്ലാത്ത ആളുകൾക്ക് പാസ്‌വേഡ് […]

Entertainment News

തിയേറ്ററുകളിലേക്കില്ല..അറിയിപ്പ്‌’ നെറ്റ്‌ഫ്‌ളിക്‌സ്‌ റിലീസിന്‌

  • 12th October 2022
  • 0 Comments

കുഞ്ചാക്കോ ബോബന്‍ ചിത്രം ‘അറിയിപ്പ്’ ഒടിടി റിലീസിന്.ബുസാന്‍ ഫിലിം ഫെസ്റ്റിവലിലും മികച്ച സ്വീകരണമാണ്‌ മഹേഷ്‌ നാരായണന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച സിനിമക്ക്‌ ലഭിച്ചത്‌. ചിത്രം നെറ്റ്ഫ്ളിക്‌സിലൂടെ സ്ട്രീം ചെയ്യും. എന്നാല്‍ റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല.ഫെസ്റ്റിവല്‍ പ്രദര്‍ശനങ്ങള്‍ക്കു ശേഷമാവും ചിത്രത്തിന്‍റെ ഡയറക്റ്റ് ഒടിടി റിലീസ്. ഹരീഷ് എന്നാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. രശ്മി എന്നാണ് നായികയായെത്തുന്ന ദിവ്യപ്രഭയുടെ കഥാപാത്രത്തിന്‍റെ പേര്. ഏഷ്യന്‍ പ്രീമിയര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച അറിയിപ്പ് ബിഐഎഫ്എഫില്‍ തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളം സിനിമയാണ്. […]

Entertainment News

‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍’ ടീസർ പുറത്ത്

  • 24th September 2022
  • 0 Comments

തെന്നിന്ത്യൻ നടി നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെയും വിവാഹ ഡോക്യുമെന്ററി പ്രമൊ വിഡിയോ പങ്കുവച്ച് നെറ്റ്ഫ്ലിക്സ്.പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും നയൻതാര തുറന്നു പറയുന്നത് പ്രമോയില്‍ കാണാം.നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയ്ല്‍ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. എന്തുകൊണ്ട് നായന്‍താര എന്ന് വിഘ്‌ഷേഷ് ശിവനോട് ഗൗതം മേനോന്‍ ചോദിക്കുന്നു. ആഞ്ജലീന ജോളി പ്രണയാഭ്യര്‍ഥന നടത്തിയെന്നും തെന്നിന്ത്യയില്‍ നിന്നല്ലാത്തത് കൊണ്ട് വേണ്ടെന്നുവച്ചു എന്ന രസകരമായ മറുപടിയാണ് വിഘ്‌നേഷ് ശിവന്‍ പറയുന്നത്. താനൊരു സാധാരണ വ്യക്തിയാണെന്നും ചെയ്യുന്ന പ്രവര്‍ത്തികളില്‍ നൂറുശതമാനം ആത്മാര്‍ഥത പുലര്‍ത്തണമെന്നാണ് […]

Entertainment

‘സബ്ടൈറ്റിലുകളിൽ ഭാഷയുടെ പ്രാദേശിക ഛായ നിറയേണ്ടതുണ്ട്’; ഒ.ടി.ടിയിലെ സബ്ടൈറ്റിലിന്റെ വെട്ടിനിരത്തിലിനെതിരെ തല്ലുമാല ടീം

  • 12th September 2022
  • 0 Comments

വമ്പൻ തിയറ്റർ വിജയത്തിനു ശേഷം നെറ്ഫ്ലിക്സിൽ പ്രദർശനം തുടരുന്ന തല്ലുമാലയുടെ സബ്ടൈറ്റിലുകൾ മൊത്തത്തിൽ തിരുത്തി എന്ന് അണിയറക്കാർ. തങ്ങൾ സിനിമ പറയുന്ന കൃത്യമായ അർഥം വരുന്ന സബ്ടൈറ്റിലുകളാണ് നൽകിയതെന്നും, എന്നാൽ അതിൽ ഏറെ മാറ്റങ്ങൾ വരുത്തിയാണ് ഒ.ടി.ടിയിൽ സ്ട്രീം ചെയ്യുന്നത്‌ എന്ന വാദവുമായി മുൻപോട്ട് വന്നിരിക്കുകയാണ് സബ്ടൈറ്റിൽ സാങ്കേതിക വിഭാഗം ഇപ്പോൾ. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ മുഖ്യവേഷങ്ങൾ അവതരിപ്പിച്ച ‘തല്ലുമാല’ ബോക്സ് ഓഫീസിൽ 70 കോടിക്ക് മേൽ കളക്ഷൻ […]

Entertainment News

വിവാഹ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ;നയൻതാര-വിഗ്നേഷ് വിവാഹ വിഡിയോ സ്‌ട്രീമിംഗ്‌ നെറ്റ്ഫ്ലിക്‌സ് പിന്മാറി?

  • 14th July 2022
  • 0 Comments

നയൻ‌താര – വിഘ്‌നേഷ് ശിവൻ വിവാഹം സ്ട്രീം ചെയ്യുന്നതിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറി.വിവാഹചിത്രങ്ങള്‍ വിഘ്നേഷ് സമൂഹ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതുകൊണ്ടാണ് നെറ്റ്ഫ്ലിക്സ് പിന്മാറിയതെന്നാണ് ലഭിക്കുന്ന വിവരം. വിവാഹത്തിന് തൊട്ടുപിന്നാലെ വിഘ്‌നേഷ് ശിവന്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.ജൂൺ 9നായിരുന്നു നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹം. റിപ്പോർട്ടുകൾ പ്രകാരം വിവാഹ ചെലവ് മുഴുവനും വഹിച്ചത് നെറ്റ്ഫ്ലിക്‌സാണ്. താമസവും, ഭക്ഷണവും ഉൾപ്പെടെ വിവാഹത്തിനായി ഒരു ചില്ല് കൊട്ടാരവും നെറ്റ്ഫ്ലിക്സ് ഒരുക്കിയിരുന്നു. 25 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് വിവാഹത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. മഹാബലിപുരത്തെ […]

Entertainment News

നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ട് പങ്കിടൽ എളുപ്പമാകില്ല,കൂടുതൽ തുക ഈടാക്കാനുള്ള സാധ്യത പരിശോധിക്കുന്നു ;മൂന്ന് രാജ്യങ്ങളില്‍ പരീക്ഷണം ആരംഭിച്ചു

  • 17th March 2022
  • 0 Comments

നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ട് പങ്കിടുന്നതിന് ഫീസ് ഏര്‍പ്പെടുത്താനൊരുങ്ങി കമ്പനി. വരിക്കാരുടെ എണ്ണം വര്‍ധിക്കാത്തതാണ് കമ്പനിയെ പുതിയ പരീക്ഷണം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.വീടിനു പുറത്തേക്ക് അക്കൗണ്ട് വിവരങ്ങൾ പങ്കുവെക്കാൻ അധിക തുക ഈടാക്കാനാണ് നെറ്റ്ഫ്ലിക്സിൻ്റെ നീക്കം. ചിലി, കോസ്റ്റ റിക്ക, പെറു തുടങ്ങിയ രാജ്യങ്ങളിൽ ഇതിൻ്റെ പരീക്ഷണം ആരംഭിച്ചു.‘സബ് അക്കൗണ്ടുകളിലേക്ക്’ രണ്ട് ആളുകളെ ചേര്‍ക്കാനുള്ള ഓപ്ഷന്‍ ഉള്‍പ്പെടുത്തിക്കൊണ്ടാവും ഫീസ് ഈടാക്കുക.അക്കൗണ്ട് പങ്കുവെക്കുന്ന പതിവ് രീതിയില്‍ നിയന്ത്രണംകൊണ്ടുവരുന്നതിനാണ് ഈ പുതിയ നീക്കം. ആഡ് എക്‌സ്ട്ര മെമ്പര്‍, ട്രാന്‍സ്ഫര്‍ പ്രൊഫൈല്‍ റ്റു ന്യൂ […]

Entertainment News

ക്രിയേറ്റീവായ കഥ പറച്ചിലുകാരുള്ള രാജ്യമാണ് ഇന്ത്യ; അടുത്ത മണി ഹീസ്റ്റും സ്‌ക്വിഡ് ഗെയിമും ഇന്ത്യയില്‍ നിന്നുമാകാമെന്നും നെറ്റ്ഫ്‌ളിക്‌സ്

  • 12th March 2022
  • 0 Comments

നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച മിസ്റ്ററി, ക്രൈം, സസ്‌പെന്‍സ്, സര്‍വൈവല്‍, ത്രില്ലര്‍ ശ്രേണിയിലുള്ള സ്‌ക്വിഡ് ഗെയിം, മണി ഹെയിസ്റ്റ് തുടങ്ങിയ സീരിസുകള്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇന്ത്യയിലും ഈ നെറ്റ്ഫ്ലിക്സ് സീരിസുകര്‍ക്ക് നിരവധി ആരാധകരാണുള്ളത്. എന്നാല്‍ ഇത്തരം വിദേശ സീരീസുകള്‍ ആഘോഷമാക്കാനും ആസ്വദിക്കാനും മാത്രമല്ല സ്വന്തമായി ഇത്തരം സീരീസുകര്‍ നിര്‍മ്മിക്കാനും ഇന്ത്യക്കാര്‍ക്ക് കഴിഞ്ഞേക്കാം എന്ന് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. നാളത്തെ സ്‌ക്വിഡ് ഗെയിമും മണി ഹെയ്സ്റ്റുമെല്ലാം ഇന്ത്യയില്‍ നിന്നാകുമെന്ന നെറ്റ്ഫ്ലിക്സ് ചീഫ് കണ്ടന്റ് ഓഫിസര്‍ ടെഡ് സറാണ്ടോസിന്റെ […]

Entertainment News

അനാമിക ആനന്ദ് ഈ ഗെയിമിൽ വിജയിക്കുമോ?; ദി ഫെയിം ഗെയിം 25-ന് നെറ്റ്ഫ്ലിക്സിൽ

  • 4th February 2022
  • 0 Comments

മാധുരി ദീക്ഷിത് വെബ്‌സീരീസിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ‘ദി ഫെയിം ഗെയിം’ ഫെബ്രുവരി 25-ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ‘ദി ഫെയിം ഗെയിം’ റിലീസ് തീയതി പ്രഖ്യാപിച്ചത്. അനാമിക എന്ന കഥാപാത്രത്തെയാണ് മാധുരി സീരീസിൽ അവതരിപ്പിക്കുന്നത്. ”ജീവിതത്തിൽ എല്ലാത്തിനും വിലയുണ്ട്. അത് പ്രശസ്തിയായാലും ഭാഗ്യമായാലും. എന്ത് വിലയാണ് അനാമിക ഇന്നത്തെ താരമാകാൻ കൊടുക്കുക? ‘ദി ഫെയിം ഗെയിം’ സീരീസ് ഫെബ്രുവരി 25ന്” എന്നാണ് നെറ്റ്ഫ്ലിക്സിന്റെ എഫ്ബി പേജിൽ കുറിച്ചത്.നിർമ്മാതാവ് കരൺ ജോഹറും മാധുരിയുടെ […]

Entertainment News

ആറ് പന്തിൽ ആറ് സിക്‌സ്’മിന്നല്‍ മുരളി’ക്ക് യുവിയുടെ പുതിയ സൂപ്പര്‍ ഹീറോ ടെസ്റ്റ്

  • 23rd December 2021
  • 0 Comments

മലയാളത്തിന്റെ സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളിയുടെ പുതിയ വീഡിയോ പുറത്ത്.അമേരിക്കന്‍ സൂപ്പര്‍ ഹീറോ ആകുന്നതിന് വേണ്ടി ടെസ്റ്റില്‍ പങ്കെടുക്കുന്ന മിന്നല്‍ മുരളിയുടെ വീഡിയോ അടുത്തിടെ നെറ്റ്ഫ്‌ലിക്‌സ് പുറത്തുവിട്ടിരുന്നു.സിനിമയുടെ സംവിധായകന്‍ ബേസില്‍ ജോസഫ് ടൊവിനോ തോമസ് എന്നിവര്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവ് രാജ് സിംഗിന്റെ അടുത്ത് മിന്നല്‍ മുരളി സൂപ്പര്‍ ഹീറോ ടെസ്റ്റിന് പോകുന്നതാണ് പുതിയ വീഡിയോ.മിന്നല്‍ മുരളിയുടെ വേഗത പരിശോധിക്കുന്നതിനായി ആറ് ബോളില്‍ നിന്ന് ആറ് സിക്‌സ് അടിക്കാനാണ് […]

Entertainment News

തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന നവരസ ആന്തോളജിയുടെ റിലീസ് ഇന്ന്

  • 5th August 2021
  • 0 Comments

തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് നവരസ. മണിരത്നം, ജയേന്ദ്ര പഞ്ചപകേശൻ എന്നിവർ നിർമിക്കുന്ന ചിത്രം നെറ്റ്ഫ്‌ലിക്‌സിൽ ഇന്ന് അര്‍ദ്ധരാത്രിയോടെ റിലീസ് ചെയ്യും. ആഗോളതലത്തിൽ പത്തോളം രാജ്യങ്ങളിലായാണ് ചിത്രം റിലീസാകുന്നത്. രാത്രി 12.30നാണ് ഇന്ത്യയില്‍ ചിത്രം റിലീസ് ചെയ്യുക. കോവിഡ് മൂലം കഷ്ടപ്പെടുന്ന തമിഴ് സിനിമ പ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് നെറ്റ്ഫ്ലിക്സ് ഇത്തരം ഒരു ആന്തോളജി റിലീസ് ചെയുന്നത്. ട്രെയ്‌ലർ ഇറങ്ങിയതിന് ശേഷം ചിത്രത്തിലെ മലയാള സാന്നിധ്യം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു,അത് കൊണ്ട് തന്നെ […]

error: Protected Content !!