പെട്ടിമുടിയിൽ തിരച്ചിൽ തുടരുന്നു മരണം 52
നാലാം ദിവസവും രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിലിനെ തുടർന്ന് പ്രദേശത്ത് രാവിലെ എട്ടിന് തെരച്ചില്‍ ആരംഭിച്ചു. എന്‍ ഡി ആര്‍ എഫ് പോലീസ് സന്നദ്ധ സംഘടനകള്‍ എന്നിവരടങ്ങുന്ന സംഘം തെരച്ചില്‍ നടത്തുന്നു. രാജമലയിൽ ഇന്ന് മൂന്ന് മൃതദേഹങ്ങൾ ഉച്ചവരെ കണ്ടെടുത്തു. ഇതുവരെ 52 മരണം സ്ഥിരീകരിച്ചു. എന്‍ ഡി ആര്‍ എഫ് പോലീസ് സന്നദ്ധ സംഘടനകള്‍ എന്നിവരടങ്ങുന്ന 400 അംഗ സംഘം തെരച്ചില്‍ നടത്തുന്നു. രാജമലയിൽ ഇന്ന് 6 പേരുടെ മൃതദേഹം കൂടി കണ്ടെത്തിയിരുന്നു.
