നെന്മാറ വേലയ്ക്ക് ശേഷം ആളുകളെ ബസിന് മുകളിലിരുത്തി യാത്ര ചെയ്ത സംഭവം;ജീവനക്കാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും
നെന്മറ – വല്ലങ്ങി വേലയ്ക്ക് ശേഷം സ്വകാര്യ ബസിന് മുകളില്‍ ആളുകളെ ഇരുത്തി സർവ്വീസ് നടത്തിയ സംഭവത്തില്‍ രണ്ട് ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്യുക.അപകടകരമായ രീതിയിൽ യാത്രക്കാരെ ബസിന്റെ മുകളിലിരുത്തി കൊണ്ടുപോയത് ഗുരുതര വീഴ്ചയായി കണ്ടാണ് നടപടി.സസ്പെന്‍ഷന്‍ നടപടിയുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ ആര്‍ടിഒയുടെ ഉത്തരവ് ഇന്ന് ഇറങ്ങും. അപകടകരമായ ബസ് യാത്രയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതേസമയം, സംഭവത്തിൽ വിശദീകരണവുമായി ബസ് ജീവനക്കാർ രംഗത്തെത്തി. വേല ദിവസം […]