കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: നെഹ്‌റു കുടുംബം മത്സരിക്കില്ല
കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ നെഹ്‌റു കുടുംബം മത്സരിക്കില്ല. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കില്ല. എന്നാല്‍ ആര് മത്സരിക്കാനും ഗാന്ധി കുടുംബം എതിര്‍ക്കില്ലെന്നും എഐസിസി വൃത്തങ്ങള്‍ അറിയിച്ചു. താന്‍ മത്സരിക്കാനില്ലെന്ന് രാഹുല്‍ അറിയിച്ചതായാണ് എഐസിസി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. എന്നാല്‍ നെഹ്‌റു കുടുംബത്തിന്റെ പിന്തുണയോടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനാണ് സാധ്യത. ഗാന്ധി കുടുംബത്തില്‍ നിന്നും ആരും ഇല്ലെങ്കില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നതാണ് […]