നീറ്റിൽ രണ്ടാം തവണയും പരാജയപ്പെട്ടു; വിദ്യാർത്ഥിയും പിതാവും മണിക്കൂറുകളുടെ ഇടവേളയിൽ ജീവനൊടുക്കി
നീറ്റ് പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥിയും പിന്നാലെ അച്ഛനും ജീവനൊടുക്കി.ചെന്നൈയിലെ ക്രോംപേട്ടയ്ക്ക് തൊട്ടടുത്തുള്ള കുറിഞ്ഞി സ്വദേശി പത്തൊമ്പതുകാരനായ എസ്.ജഗദീശ്വരന്‍ എന്ന വിദ്യാര്‍ഥി ശനിയാഴ്ചയാണ് ആത്മഹത്യ ചെയ്തത്. ഫൊട്ടോഗ്രഫറായി ജോലി ചെയ്യുന്ന പിതാവ് പി. ശെല്‍വകുമാര്‍ മകന്റെ വിയോഗത്തെ തുടര്‍ന്നു കടുത്ത മാനസികവിഷമത്തിലായിരുന്നു.നീറ്റിൽ രണ്ടാം തവണയും പരാജയപ്പെട്ടത്തോടെ മകൻ നിരാശയിൽ ആയിരുന്നെന്നും, നീറ്റ് ഒഴിവാക്കാൻ എല്ലാവരും ഒന്നിച്ചു പൊരുതണമെന്നും സെൽവശേഖർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മകന്റെ സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം വീട്ടില്‍ തിരിച്ചെത്തിയ ശെല്‍വകുമാര്‍ ഞായറാഴ്ച രാത്രി വീടിനുള്ളില്‍ […]