നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പുമായി ‘ഇനി ഞാനൊഴുകട്ടെ’; ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഹരിത കേരളം മിഷന്‍ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ‘ഇനി ഞാനൊഴുകട്ടെ – നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് ‘ എന്ന പേരില്‍ നീര്‍ച്ചാലുകളുടെ ശുചീകരണത്തിനായി നടത്തുന്ന ജനകീയ ക്യാമ്പയിന്‍ ഡിസംബര്‍ 14 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ നടക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹരിതകേരള മിഷന്‍ യോഗത്തില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരു പ്രധാന നീര്‍ച്ചാലും അതിന്റെ ഉപനീര്‍ച്ചാലുകളും ഏറ്റെടുത്ത് ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഹരിതകേരളം മിഷന്‍ മുന്നോട്ട് വയ്ക്കുന്ന […]
