News Sports

ജനഹൃദയം കീഴടക്കിയ സൗഹൃദം; പാക് താരത്തെ ഫോട്ടോയ്ക്ക് ക്ഷണിച്ച് നീരജ് ചോപ്ര

  • 28th August 2023
  • 0 Comments

ഇന്ത്യൻ താരം നീരജ് ചോപ്രക്ക് ലോക അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പ് ഫൈനലിൽ വെല്ലുവിളി ഉയർത്തിയത്പാകിസ്താൻ താരം അർഷാദ് നദീമായിരുന്നു. നീരജിന്റെ രണ്ടാം ശ്രമം 88.17 മീറ്ററായിരുന്നു. 87.82 മീറ്ററുമായി പാകിസ്ഥാന്‍റെ അര്‍ഷാദ് നദീം തൊട്ടടുത്തെത്തി. പക്ഷേ നീരജിനെ മറികടക്കാൻ നദീമിന് കഴിഞ്ഞില്ല. കളത്തിനകത്ത് ഇരുതാരങ്ങളും രണ്ട് രാജ്യങ്ങളുടെ പ്രതിനിധികളാണ്എന്നാൽ കളത്തിനുവെളിയിൽ നീരജും നദീമും ഉറ്റ സുഹൃത്തുക്കളാണ്. ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഈ സൗഹൃദവും സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുകയാണ്. വിജയത്തിന് ശേഷം നീരജിനെ നദീം ആലിം​ഗനം ചെയ്തപ്പോൾ വലിയ അഭിനന്ദനമാണ് ഇന്ത്യൻ […]

News Sports

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്ര സ്വർണം;ചരിത്രം കുറിച്ച് നീരജ് ചോപ്ര

  • 28th August 2023
  • 0 Comments

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന് ആദ്യ സ്വര്‍ണ മെഡല്‍ നേടി നീരജ് ചോപ്ര.ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യാക്കാരനായി. 88.17 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജിന്റെ സ്വര്‍ണ നേട്ടം. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും ഒളമ്പിക്‌സിലും സ്വര്‍ണ മെഡല്‍ കരസ്ഥമാക്കുന്ന അത്യപൂര്‍വ്വ നേട്ടംകൂടിയാണ് നീരജ് സ്വന്തമാക്കിയിരിക്കുന്നത്.പാകിസ്താന്റെ അര്‍ഷാദ് നദീമിനാണ് വെള്ളി. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കുബ് വാദ്ലെ വെങ്കലം കരസ്ഥമാക്കി.ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയുടെ രണ്ടാം മെഡലാണിത്. കഴിഞ്ഞ […]

Sports

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്ര ഫൈനലിൽ

  • 25th August 2023
  • 0 Comments

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ജാവലിൻ താരവും ഒളിമ്പിക്സ് മെഡലിസ്റ്റുമായ നീരജ് ചോപ്ര ഫൈനലിൽ. ആദ്യ ശ്രമത്തിൽ തന്നെ നീരജ് ഫൈനലുറപ്പിച്ചു. 88.77 മീറ്റർ ദൂരത്തേക്കാണ് താരം ജാവലിൻ എറിഞ്ഞത്. 83 മീറ്ററായിരുന്നു ഫൈനലിൽ പ്രവേശിക്കാനുള്ള ദൂരം. ആദ്യ ശ്രമത്തിൽ ഇതുവരെ ആരും ഈ ദൂരം കടന്നിട്ടില്ല.

International Kerala National

ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്, ഇന്ത്യൻ സംഘത്തെ നീരജ് ചോപ്ര നയിക്കും

  • 9th August 2023
  • 0 Comments

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിനുളള ഇന്ത്യൻ സംഘത്തെ ഒളിമ്പിക്‌സ് മെഡൽ നേതാവ് നീരജ് ചോപ്ര നയിക്കും. സെപ്റ്റംബർ 19 മുതൽ 27 വരെ ഹംഗറിയിലെ ബുഡാപൈസ്റ്റിലാണ് ചാമ്പ്യൻഷിപ്പ് നടക്കുക. 28 പേരടങ്ങുന്ന ഇന്ത്യൻ സംഘത്തിൽ 7 മലയാളികളുണ്ട്. എം. ശ്രീശങ്കർ, അബ്ദുളള അബൂബക്കർ, ഏൽദോസ് പോൾ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മൽ, മുഹമ്മദ് അനസ്, മിജോ ചാക്കോ കുര്യൻ എന്നിവരാണ് ടീമിലെ മലയാളികൾ. കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങൾ 7 വിഭാഗങ്ങളിലായി വിവിധ ഫൈനൽ റൗണ്ടുകളിൽ പങ്കെടുത്തു. […]

National News

നിഷ്പക്ഷവും സുതാര്യവുമായി വിഷയം കൈകാര്യം ചെയ്യണം;ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി നീരജ് ചോപ്ര

  • 28th April 2023
  • 0 Comments

നീതീക്കായി പോരാടുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്ര. കായിക താരങ്ങൾ നീതിക്കായി തെരുവിലിറങ്ങേണ്ടി വരുന്നത് വേദനിപ്പിക്കുന്നുവെന്ന് നീരജ് ചോപ്ര പറഞ്ഞു. നിഷ്പക്ഷവും സുതാര്യവുമായി വിഷയം കൈകാര്യം ചെയ്യണമെന്നും നീതി ഉറപ്പാക്കാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്നും നീരജ് ചോപ്ര ആവശ്യപ്പെട്ടു. അതേ സമയം, ഗുസ്തി താരങ്ങൾ നടത്തുന്ന സമരം രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുമെന്ന് പറഞ്ഞ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്‍റ് പി ടി ഉഷക്കെതിരെ ഗുസ്തി താരങ്ങൾ രംഗത്തുവന്നിരുന്നു. ഒരു വനിതാ […]

News Sports

ഡയമണ്ട് ലീഗ് അത്ലറ്റിക്സില്‍ ഒന്നാമനായി നീരജ് ചോപ്ര; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം, എറിഞ്ഞത് 89.08 മീറ്റര്‍

  • 27th August 2022
  • 0 Comments

ലൂസെയ്ന്‍ ഡയമണ്ട് ലീഗ് അത്ലറ്റിക്സില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഇന്ത്യയുടെ ഒളിംപിക്സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ 89.08 മീറ്റര്‍ ദൂരം കീഴടക്കിയാണ് നീരജ് തിരിച്ചുവരവ് ഗംഭീരമാക്കിയത്. ഏറ്റവും മികച്ച ത്രോയിലൂടെ ഡയമണ്ട് ലീഗില്‍ കിരീടം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനായിരിക്കുകയാണ് നീരജ്. പരിക്ക് ഭേദമായതിന് ശേഷമുള്ള ആദ്യമത്സരമായിരുന്നു ഇത്. ആദ്യ പരിശ്രമത്തില്‍ തന്നെ നീരജിന് 89.08 മീറ്റര്‍ കണ്ടെത്താന്‍ സാധിച്ചു. രണ്ടാമത്തെ പരിശ്രമത്തില്‍ 85.18 മീറ്ററാണ് താരം നേടിയത്. ഈ മത്സരത്തിലൂടെ ഡയമണ്ട് […]

Trending

‘പരിക്ക്’ കോമൺവെൽത്ത് ഗെയിംസിൽ നീരജ് ചോപ്ര മത്സരിക്കില്ല; ഇന്ത്യക്ക് കനത്ത തിരിച്ചടി

  • 26th July 2022
  • 0 Comments

കോമണ്‍വെല്‍ത്ത് ഗെയിംസിൽ നീരജ് ചോപ്ര മത്സരിക്കില്ല. പരിക്കും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കാരണമാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.നാഭിയുടെ താഴ് ഭാഗത്തേറ്റ പരിക്ക് കൂടുതല്‍ ഗുരുതരമാകാതിരിക്കാനാണ് മുന്‍കരുതലെന്ന നിലയില്‍ നീരജ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്‍മാറുന്നത്.യുഎസ്എയിലെ യൂജിനില്‍ നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിടെയാണ് താരത്തിന് പരിക്കേറ്റതെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ രാജീവ് മേത്ത അറിയിച്ചു. പിന്നാലെ എംആര്‍ഐ സ്‌കാനിങ്ങിന് വിധേയനായ താരത്തിന് ഡോക്ടര്‍മാര്‍ ഒരു മാസത്തെ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്. നീരജ് കോമണ്‍വെല്‍ത്ത് ഗെയിംസിനുണ്ടാവില്ലെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും […]

National News

‘ഇന്ത്യന്‍ കായിക രംഗത്തിന് ഇത് അപൂര്‍വ്വ നിമിഷം’; നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി, 19 വര്‍ഷത്തെ കാത്തിരിപ്പെന്ന് അഞ്ജു ബോബി ജോര്‍ജ്

  • 24th July 2022
  • 0 Comments

ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ജാവ്ലിന്‍ താരം നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ കായിക രംഗത്തിന് ഇത് അപൂര്‍വ്വ നിമിഷമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ചാമ്പ്യന്‍ ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയാണ് നീരജ് ചോപ്ര രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയത്. ഞങ്ങളുടെ ഏറ്റവും വിശിഷ്ട കായികതാരങ്ങളില്‍ ഒരാളുടെ മഹത്തായ നേട്ടം. വേള്‍ഡ് അത്ലറ്റിക്സ് ചാമ്പ്യന്‍ ഷിപ്പില്‍ വെള്ളി മെഡല്‍ നേടി ചരിത്രം രചിച്ച നീരജ് ചോപ്രയ്ക്ക് അഭിനന്ദനങ്ങള്‍. ഇന്ത്യന്‍ കായിക രംഗത്തിന് ഇതൊരു […]

News Sports

രാജ്യത്തിന്റെ അഭിമാനമായി നീരജ് ചോപ്ര; ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ ഷിപ്പില്‍ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം

  • 24th July 2022
  • 0 Comments

ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഭിമാനമായി നീരജ് ചോപ്ര. ജാവലിന്‍ ത്രോ ഫൈനലില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കി. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് നീരജ് ചോപ്ര. നാലാമത്തെ ശ്രമത്തില്‍ 88.13 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര നേട്ടം സ്വന്തമാക്കിയത്. ഗ്രനേഡിയന്‍ അത്ലറ്റ് ആന്‍ഡേഴ്സണ്‍ പീറ്റേഴ്സിനാണ് സ്വര്‍ണ മെഡല്‍. 90.54 മീറ്റര്‍ […]

News Sports

തിരിച്ചുവരവ് ഗംഭീരം, ദേശീയ റെക്കോഡ് തിരുത്തി നീരജ് ചോപ്ര

  • 15th June 2022
  • 0 Comments

പാവോ നൂര്‍മി ഗെയിംസില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി. ജാവലിന്‍ ത്രോയില്‍ സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചാണ് നീരജിന്റെ നേട്ടം,പാവോ നുര്‍മി ഗെയിംസില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരം ജാവലിനില്‍ 89.30 മീറ്റര്‍ ദൂരം കണ്ടെത്തി വെള്ളി മെഡല്‍ സ്വന്തമാക്കി.ടോക്കിയോയില്‍ ജാവല്‍ പറത്തിയ 87.58 മീറ്ററിന്റെ റെക്കോര്‍ഡാണ് നീരജ് മെച്ചപ്പെടുത്തിയത്. ഈ വർഷത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ ത്രോയാണ് ഇത്. ഇതിനു മുൻപ് ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം എന്ന ദേശീയ റെക്കോർഡും നീരജിന്റെ പേരിലായിരുന്നു.അടുത്തമാസം ലോക […]

error: Protected Content !!