Kerala

കെവിന്‍ വധകേസ് : ഇന്ന് വിധി പ്രഖ്യാപിക്കും

കോട്ടയം : 2018 മെയ് 28-നാണ് നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ പി.ജോസഫ് കൊല ചെയ്യപെടുന്നത്. പ്രണയിച്ച പെണ്ണിനെ വിവാഹം കഴിച്ചുവെന്നതിന്റെ പേരിൽ ഭാര്യനീനുവിന്റെ കുടുംബാംഗങ്ങൾ ചേർന്ന് കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ ദിവസം മാറ്റി വെച്ച വിധി ഇന്ന്. കൊലപാതകം ദുരഭിമാനക്കൊലയാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.കോട്ടയം ജില്ലാ സെഷൻസ്‌ ജഡ്‌ജി എസ്‌ ജയചന്ദ്രൻ വിധി പ്രഖ്യാപിക്കും. സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച കെവിന്‍ കേസില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെ പ്രധാന പ്രതികളെല്ലാം കുറ്റക്കാരാണെന്ന് കോടതി പ്രഖ്യാപിച്ചു. കേസിൽ മറ്റന്നാൾ […]

Kerala News Trending

ചാക്കോ കുറ്റക്കാരന്‍ തന്നെ, വെറുതെ വിട്ടത് ശരിയല്ല: പ്രതികരണവുമായി കെവിന്റെ അച്ഛന്‍

കോട്ടയം: കെവിന്‍ വധക്കേസിലെ 10 പ്രതികളും കുറ്റക്കാര്‍ എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള കോടതി വിധിയില്‍ പ്രതികരണവുമായി കെവിന്റെ അച്ഛന്‍. നാല് പേരെ വെറുതെ വിട്ടത് ശരിയല്ലെന്നും ചാക്കോ കുറ്റക്കാരന്‍ തന്നെയാണെന്നും കെവിന്റെ അച്ഛന്‍ പറഞ്ഞു. അദ്ദേഹം ഫോണില്‍ വിളിച്ചതും മറ്റ് തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് ദുരഭിമാനക്കൊലയായി കണക്കാക്കി. പക്ഷേ നാല് പേരെ വെറുതെ വിടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെവിന്‍ വധക്കേസിലെ 10 പ്രതികളും കുറ്റക്കാരെന്ന് കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി […]

error: Protected Content !!