ബേപ്പൂർ സുൽത്താനും ടൊവിനോ തോമസിനും ഒരേദിവസം പിറന്നാൾ; ആഘോഷമാക്കി ‘നീലവെളിച്ചം’ ടീം
കൊച്ചി: കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ 115 ാം ജന്മദിനമാണ് ജനുവരി 21. മറ്റൊരു അപൂർവത കൂടി ഈ ദിവസം തന്നെ സംഭവിക്കുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത കഥയായ നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി അതേപേരിൽ സംവിധായകൻ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ആത്മകഥാംശമുള്ള എഴുത്തുകാരനായി എത്തുന്ന നടൻ ടൊവിനോ തോമസിന്റെ ജന്മദിനം കൂടിയാണ് ജനുവരി 21. യാദൃശ്ചികമായി ഒത്തുവന്ന ഈ ആപൂർവ്വത ആഘോഷമാക്കുകയാണ് നീലവെളിച്ചത്തിന്റെ അണിയറ പ്രവർത്തകർ. […]

