ഇന്ത്യന്‍ 2ല്‍ നെടുമുടി വേണുവിന്റെ വേഷം ചെയ്യാന്‍ നന്ദു പൊതുവാള്‍
വിക്രത്തിന് മുന്നേ തന്നെ സിനിമാ പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന കമല്‍ഹാസന്‍ ചിത്രമാണ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2. പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകര്‍ സിനിമയ്ക്കായുള്ള കാത്തിരിപ്പ് ആരംഭിച്ചു. 2018 ലാണ് ഇന്ത്യന്‍ 2 പ്രഖ്യാപിക്കുന്നത്. 2019 ല്‍ ഷൂട്ടിംഗ് ആരംഭിച്ചുവെങ്കിലും പല കാരണങ്ങളാല്‍ മുടങ്ങുകയായിരുന്നു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട ചില വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഇന്ത്യന്‍ എന്ന സിനിമയില്‍ കൃഷ്ണസ്വാമി എന്ന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മലയാളികളുടെ പ്രിയ നടന്‍ നെടുമുടി വേണു ആയിരുന്നു. […]
