Kerala News

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹെലികോപ്ടര്‍ അപകടം; അപകട കാരണം വ്യക്തമല്ല

  • 26th March 2023
  • 0 Comments

നെടുമ്പാശേരി വിമാനത്താവളത്തിൽ ഹെലികോപ്റ്റർ അപകടം. ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ കോസ്റ്റ് ഗാര്‍ഡിന്റെ എ.എല്‍.എച്ച്. ധ്രുവ് മാര്‍ക് 3 ഹെലികോപ്ടറാണ്‌ അപകടത്തില്‍ പെട്ടത്‌. പരിശീലന പാറക്കലിനായ് ടേക്ക് ഓഫ് ചെയുന്നതിനിടെ 25 അടിയോളം ഉയരത്തില്‍ നില്‍ക്കെ ഹെലികോപ്റ്റര്‍ വിമാനത്താവളത്തില്‍ ഇടിച്ചിറക്കുകയായിരുന്നു.അപകടകാരണം വ്യക്തമല്ല. ഹെലികോപ്ടറിലുണ്ടായിരുന്ന മൂന്ന് പേർക്കും പരിക്കേറ്റു. എന്നാല്‍ ഇവരുടെ പരിക്കുകള്‍ ഗുരുതരമുള്ളതല്ല. പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് റണ്‍വേ താത്കാലികമായി അടച്ചു അപകടത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കോസ്റ്റ് ഗോര്‍ഡ് വ്യക്തമാക്കി. നെടുമ്പാശേരി […]

error: Protected Content !!