ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ നെതര്‍ലണ്ട്സ്
ഉന്നതവിദ്യാഭ്യാസ രംഗത്ത് മികവിന്‍റെ കേന്ദ്രങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കേരളം നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് നെതര്‍ലണ്ട്സ് അംബാസിഡര്‍ മാര്‍ട്ടെന്‍ വാന്‍-ഡെന്‍ ബെര്‍ഗ്സ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തിന്‍റെ ഉന്നതവിദ്യാഭ്യാസം നവീകരണത്തിന്‍റെ പാതയിലാണ്. നെതര്‍ലണ്ട്സിലെ സാങ്കേതിക സര്‍വ്വകലാശാലകളുമായി കൂടുതല്‍ മികച്ച രീതിയില്‍ സഹകരിക്കാന്‍ അവസരം ഉണ്ടാകണം. കേരളവും നെതര്‍ലണ്ട്സുമായി നിലനില്‍ക്കുന്ന അക്കാദമിക സഹകരണത്തിന്‍റെ സുദീര്‍ഘമായ ചരിത്രം മുഖ്യമന്ത്രി അനുസ്മരിച്ചു. കേരളത്തിന്‍റെ വ്യവസായ മേഖലയില്‍ ഡച്ച് കമ്പനികളുടെ കൂടുതല്‍ നിക്ഷേപം കൊണ്ടുവരണമെന്ന മുഖ്യമന്ത്രിയുടെ […]
