പാലാ കിട്ടിയില്ലെങ്കിൽ മുന്നണി മാറ്റം; മാണി.സി.കാപ്പനും സംഘവും മുംബൈയിലേക്ക്
പാലാ സീറ്റിനെ ചൊല്ലി തർക്കങ്ങൾ നിലനിൽക്കവേ മാണി.സി.കാപ്പന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി വിഭാഗം ദേശീയ പ്രസിഡന്റ് ശരത് പവാറുമായി ചര്‍ച്ച നടത്തുന്നതിനായി മുംബൈയ്ക്ക് തിരിക്കുന്നു.പാലാ സീറ്റ് ലഭിച്ചില്ലെങ്കില്‍ മുന്നണിയില്‍ തുടരാനാവില്ലെന്ന നിലപാടിലാണ് മാണി.സി.കാപ്പന്‍. എന്നാല്‍ ഇടതുമുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്ന നിലപാടിലാണ് മന്ത്രി എ.കെ ശശീന്ദ്രന്‍.കാപ്പന്‍ വിഭാഗം എ.കെ.ശശീന്ദ്രനെതിരെ ശരത് പവാറിന് പരാതി നല്‍കി. തിരുവനന്തപുരത്ത് യോഗം വിളിച്ചതിന് മന്ത്രി എ.കെ ശശീന്ദ്രനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. പാലായിൽ ജോസ് കെ മാണിയെ തന്ന മത്സരിപ്പിക്കാനുള്ള തീരുമാനവുമായി സിപിഎമ്മും ഇടത് മുന്നണിയും […]







