പാഠപുസ്തക പരിഷ്‌കരണം;19 അംഗ സമിതിയിൽ ശങ്കര്‍ മഹാദേവനും സുധ മൂര്‍ത്തിയും
പാഠ്യപദ്ധതിപരിഷ്‌കരണ കമ്മിറ്റിയില്‍ 19 അംഗങ്ങളെ നിയമിച്ച് എൻസിഇആർടി.മൂന്നുമുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠ പുസ്തകം പരിഷ്കരിക്കും. പാഠപുസ്തക പരിഷ്കരണ സമിതിയിൽ ഗായകൻ ശങ്കര്‍ മഹാദേവനേയും സുധ മൂര്‍ത്തിയേയും ഉൾപ്പെടുത്തി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷന്‍ ആന്റ് പ്ലാനിങ് ഇന്‍ അഡ്മിനിസ്‌ട്രേഷന്‍ ചാന്‍സലര്‍ മഹേഷ് ചന്ദ്ര പന്ത് ആണ് സമിതി ചെയര്‍മാന്‍.നാഷണൽ സിലബസ് ആൻഡ് ടീച്ചിങ് ലേണിങ് മെറ്റീരിയൽ (എൻഎസ്ടിസി) എന്നാണ് സമിതിയുടെ പേര്. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ഗണിത പ്രൊഫസര്‍ മഞ്ജുള്‍ ഭാര്‍ഗവാണ് സമിതിയുടെ സഹ അധ്യക്ഷന്‍. ദേശീയ […]

