”താര മംഗല്യം”വിഘ്‍നേശ് ശിവന്റെയും നയൻതാരയുടെയും വിവാഹ ചിത്രങ്ങൾ
തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന്‍ വിഗ്നേഷ് ശിവനും വിവാഹിതരായി. ചെന്നൈയിക്കടുത്ത് മഹാബലിപരുത്തെ റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. വിഗ്നേഷ് ശിവന്‍ വിവാഹശേഷമുള്ള ഇരുവരുടെയും ചിത്രങ്ങള്‍ പങ്കുവെച്ചു.നയൻ താരയെ ചുംബിക്കുന്ന വിഘ്നേഷിൻ്റെ ചിത്രമാണ് പുറത്തുവന്നത്. വിവാഹത്തിൻ്റെ ചിത്രീകരണാവകാശം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിനായതിനാൽ വിവാഹച്ചടങ്ങിൻ്റെ ചിത്രങ്ങൾ അപൂർവമായി മാത്രമേ പുറത്തുവരുന്നുള്ളൂ. ദൈവത്തിന്റെയും പ്രപഞ്ചത്തിന്റെയും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും അനുഗ്രഹത്തോടെ വിവാഹിതരായി എന്നാണ് വിഗ്നേഷ് ട്വീറ്റ് ചെയ്തത്. വിവാഹവേദിയും പരിസരവും കനത്ത സുരക്ഷയിലാണ്. ക്ഷണക്കത്തിനൊപ്പം നൽകിയ പ്രത്യേക കോഡ് നമ്പർ നൽകി വേണം […]