വാടക ഗര്‍ഭധാരണ വിവാദം;നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം കഴിഞ്ഞത് 2016ല്‍
വാടക ഗര്‍ഭധാരണം വിവാദത്തില്‍ വെളിപ്പെടുത്തലുമായി താര ദമ്പതികൾ.ആറു വര്‍ഷം മുന്‍പ് നയന്‍താരയും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം റജിസ്റ്റര്‍ ചെയ്തിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തല്‍. കഴിഞ്ഞ ഡിസംബറിലാണ് വാടക ഗര്‍ഭധാരണത്തിനുള്ള നടപടികള്‍ ആരംഭിച്ചതെന്നും തമിഴ്നാട് ആരോഗ്യവകുപ്പിന് നല്‍കിയ സത്യവാങ്മൂലത്തില്‍ നയൻതാരയും വിഘ്‌നേഷും വെളിപ്പെടുത്തി. വാടക ഗർഭധാരണത്തിൽ നിയമപ്രശ്നങ്ങൾ ഇല്ലെന്നാണ് നയൻതാരയും വിഘ്നേഷ് ശിവനും വ്യക്തമാക്കിയത്. നയൻതാരയുടെ വാടക ഗർഭധാരണം സംബന്ധിച്ച് വിവാദങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ തമിഴ്‌നാട് ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദമ്പതികളുടെ വിശദീകരണം. […]