‘ഞാന്‍ ഒരു നല്ല ദൈവവിശ്വാസി, ആരുടേയും വികാരം വൃണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല; അന്നപൂരണി വിവാദത്തില്‍ മാപ്പ് പറഞ്ഞ് നയന്‍താര
‘അന്നപൂരണി: ദ ഗോഡസ് ഓഫ് ഫുഡ്’ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാപ്പ് പറഞ്ഞ് നയന്‍താര. ഇന്‍സ്റ്റ പോസ്റ്റിലൂടെയാണ് നയന്‍താര സിനിമയെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ മാപ്പ് പറഞ്ഞത്. ആരുടേയും വികാരം വൃണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കുന്നുവെന്നും നയന്‍താര കത്തില്‍ പറഞ്ഞു. ജയ് ശ്രീറാം എന്ന തലക്കെട്ടോടെ ആണ് നയന്‍താര കത്ത് തുടങ്ങുന്നത്. ഓം ചിഹ്നവും കത്തിലുണ്ട്. നീലേഷ് കൃഷ്ണ സംവിധാനം ചെയ്ത തമിഴ് ചിത്രം അന്നപൂരണിയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നയന്‍താരയായിരുന്നു. ഓം, ജയ് ശ്രീറാം എന്നു […]