Entertainment

നയൻസിനും വിക്കിക്കും ഇന്ന് വിവാഹ വാർഷികം; കുഞ്ഞുങ്ങൾക്കൊപ്പം നയൻതാരയുടെ ചിത്രങ്ങൾ പങ്കുവെച്ച് വിഘ്നേഷ്

വിഘ്നേഷിന്റെയും നയൻതാരയുടെയും ആദ്യ വിവാഹ വാർഷികമാണിന്ന്. ആശംസകളറിയിച്ച് വിഘ്നേഷ് പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒക്‌ടോബർ 9നാണ് നയൻതാരയും വിഘ്‌നേഷും തങ്ങളുടെ ഇരട്ടകുട്ടികളായ ഉയിരിനെയും ഉലകത്തെയും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയത്. വാടക ഗർഭധാരണത്തിലൂടെയായിരുന്നു കുഞ്ഞുങ്ങളുടെ ജനനം. ക്രിസ്മസ്, ദീപാവലി തുടങ്ങിയ ആഘോഷങ്ങൾക്കെല്ലാം കുഞ്ഞുങ്ങൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഇരുവരും ആരാധകർക്ക് ആശംസകളറിയിച്ചിരുന്നു. ഒരുപാട് നിമിഷങ്ങൾ ഒത്തുച്ചേർന്ന ഒരു വർഷം. ഉയർച്ചകളും താഴ്ച്ചകളും. പരീക്ഷണങ്ങൾ നേരിടേണ്ടി വന്ന സമയങ്ങൾ. എന്നാൽ തിരിച്ചു വീട്ടിലേക്കെത്തുമ്പോൾ സ്നേഹം നിറഞ്ഞ എന്റെ കുടുംബം മുന്നോട്ട് […]

Entertainment News

മകം തൊഴാനെത്തി നയന്‍താരയും വിഗ്‌നേഷും

  • 17th February 2022
  • 0 Comments

ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ മകം തൊഴലിനെത്തി താരങ്ങൾ. രണ്ട് മണിയോടെയാണ് ദേവീ ദര്‍ശനത്തിനായി ചോറ്റാനിക്കരയില്‍ നട തുറന്നത്.തെന്നിന്ത്യൻ താരം നയൻതാരയും നടി പർവ്വതിയുമടക്കം തൊഴാനായി സന്നിധിയിൽ എത്തി. പ്രതിശ്രുധ വരനും തമിഴ് സിനിമാ സംവിധായകനുമായ വിഗ്നേഷിനൊപ്പമാണ് നയൻതാര ചോറ്റാനിക്കരയിൽ എത്തിയത്. തിരക്കനുഭവപ്പെട്ടുവെങ്കിലും കൃത്യമായി തിരക്ക് നിയന്ത്രിച്ചുകൊണ്ടായിരുന്നു ഭക്തരെ പ്രവേശിപ്പിച്ചത്. രണ്ട് മണിയോടെയാണ് ക്ഷേത്ര നട തുറന്നത്. രാത്രി പത്ത് മണി വരെയാണ് മകം തൊഴല്‍. വില്വമംഗലം സ്വാമിയാര്‍ക്ക് ദേവി ദര്‍ശനം നല്‍കിയതാണ് മകം തൊഴലുമായി ബന്ധപ്പെട്ട ഐതിഹ്യം.

error: Protected Content !!