National News

നവ്ജ്യോത് സിങ് സിദ്ദു പട്യാല സെന്‍ട്രല്‍ ജയിലില്‍ ക്ലര്‍ക്കായി പ്രവര്‍ത്തിക്കും, ദിവസക്കൂലി 90 രൂപ വരെ

34 വര്‍ഷം മുന്‍പ് റോഡില്‍ വെച്ചുണ്ടായ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവും ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു ഇനി ക്ലര്‍ക്കായി പ്രവര്‍ത്തിക്കും. പട്യാല ജയിലില്‍ 90 രൂപ ദിവസ വേതനത്തിലാണ് ക്ലര്‍ക്ക് ആയി ജോലി ചെയ്യുക. ആദ്യ മൂന്ന് മാസം വരെ പരിശീലനമാവും, പിന്നീട് കോടതി വിധികള്‍ സംഗ്രഹിച്ച് എഴുതുന്നതും റെക്കോര്‍ഡ് ചെയ്യുന്നതുമാവും സിദ്ദുവിന്റെ ജോലി. ദിവസ വേതനം സിദ്ദുവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും. എട്ട് മണിക്കൂറാണ് […]

National News

ആരോഗ്യനില മോശം; നവജ്യോത് സിംഗ് സിദ്ദുവിനെ ആശുപത്രിയിലേക്ക് മാറ്റി

കൊലപാതക കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിനെ ആശുപത്രിയിലേയ്ക്ക് മാറ്റി. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് സിദ്ദുവിനെ ജയിലില്‍ നിന്ന് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. വെള്ളിയാഴ്ച മുതല്‍ സിദ്ദു ആഹാരം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മൂപ്പത്തിനാല് വര്‍ഷം മുന്‍പ് റോഡിലുണ്ടായ അടിപിടിക്കേസില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ സിദ്ദുവിനെ ഒരു വര്‍ഷം തടവിന് ശിക്ഷിച്ചത് സുപ്രീം കോടതിയാണ്. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. […]

National News

ഇനി ജയില്‍വാസം; നവജ്യോത് സിംഗ് സിദ്ദു കോടതിയില്‍ കീഴടങ്ങി

34 വര്‍ഷം മുമ്പ് റോഡിലെ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു കോടതിയില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം സുപ്രീം കോടതി സിദ്ധുവിനെ ഈ കേസില്‍ ഒരു വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. സിദ്ധുവിനോട് കീഴടങ്ങാന്‍ നേരത്തെ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ കീഴടങ്ങുന്നതിന് കുറച്ചു കൂടി സമയം ആവശ്യപ്പെട്ടിരുന്നു. പട്യാല സെഷന്‍സ് കോടതിയിലാണ് സിദ്ദു കീഴടങ്ങിയത്. സിദ്ദുവിനെ പട്യാല ജയിലിലേക്ക് മാറ്റും. സിദ്ദുവിനെ പുറത്താക്കണമെന്ന് പഞ്ചാബ് കോണ്‍ഗ്രസില്‍ ഒരു വിഭാഗം ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. […]

National News

കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന് നവജ്യോത് സിംഗ് സിദ്ദു സുപ്രീം കോടതിയില്‍

റോഡിലെ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന് അവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. 34 വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ സുപ്രീംകോടതി സിദ്ദുവിന് ഒരു വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. സിദ്ദുവിന്റെ ആവശ്യം അടിയന്തരമായി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. വാക്കാല്‍ ഉന്നയിച്ച ആവശ്യം കേള്‍ക്കാന്‍ വിസമ്മതിച്ചതിനാല്‍ സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക […]

National News

കൊലക്കേസ്: നവ്‌ജ്യോത് സിംഗ് സിദ്ദുവിന് ഒരു വര്‍ഷം തടവ്

തര്‍ക്കത്തിനിടെ ഒരാള്‍ മരിച്ച കേസില്‍ പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദുവിന് ഒരു വര്‍ഷം തടവ് ശിക്ഷ. 34 വര്‍ഷം മുമ്പ് റോഡിലുണ്ടായ തര്‍ക്കത്തില്‍ ഒരാളെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിലാണ് സുപ്രീംകോടതി സിദ്ദുവിനെ ശിക്ഷിച്ചത്. 1988 ഡിസംബര്‍ 27നാണ് കേസിന് ആസ്പദമായ സംഭവം. വാഹനം നടുറോഡില്‍ പാര്‍ക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തില്‍ വന്ന ഗുര്‍ണാം സിങ് ചോദ്യം ചെയ്യുകയും തുടര്‍ന്ന് അടിപിടിയുണ്ടാവുകയും ചെയ്തു. പരുക്കേറ്റ ഗുര്‍ണാം സിങ് ആശുപത്രിയില്‍ വച്ച് മരിക്കുകയും ചെയ്തിരുന്നു. […]

error: Protected Content !!