‘ഒരു ശവപ്പെട്ടിക്ക് പകരം പത്ത് പേര്‍ക്ക് അധികം കയറാം’ യുക്രൈനില്‍ കൊല്ലപ്പെട്ട വിദ്യാർത്ഥിയെ കുറിച്ച് ബി ജെ പി എം എൽ എ
യുക്രൈനില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥി നവീന്‍ കുമാറിനെ കുറിച്ചുള്ള ബിജെപി എംഎല്‍എയുടെ പരാമര്‍ശം വിവാദത്തിൽ.മൃതദേഹത്തിനായി കുടുംബം കാത്തിരിക്കുന്ന വേളയില്‍ ‘ഒരു മൃതദേഹം വിമാനത്തില്‍ കൂടുതല്‍ സ്ഥലം എടുക്കുന്നു’ വെന്നാണ് ബിജെപി എംഎല്‍എ പരാമര്‍ശം നടത്തിയത്.ബിജെപി എംഎല്‍എ അരവിന്ദ് ബെല്ലാഡ് ആണ് വിവാദ പരാമർശം നടത്തിയത്.നവീന്റെ മൃതദേഹം ജന്മനാടായ ഹാവേരിയിലേക്ക് എപ്പോള്‍ കൊണ്ടുവരുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വിമാനത്തില്‍ ഒരു ശവപ്പെട്ടിക്ക് പകരം പത്ത് പേര്‍ക്ക് അധികം കയറാമെന്നായിരുന്നു എംഎല്‍എയുടെ മറുപടി. നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. […]

