കഥാപാത്രം സ്വപ്നമാണോ എന്ന് പോലും ആദ്യം തോന്നിയിരുന്നു; കുരുതിയെ കുറിച്ച് നവാസ്
മനു വാര്യര്‍ ആദ്യമായിട്ട് മലയാളത്തിൽ സംവിധാനം ചെയ്തത് പൃഥ്വിരാജ് നിര്‍മിക്കുന്ന ചിത്രമാണ് കുരുതി. ചിത്രം ആഗസ്ത് 11 ഇന് ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തില്‍ പൃഥ്വിക്കൊപ്പം മുരളി ഗോപി, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാസ് വള്ളിക്കുന്നും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നവാസിന്‍റെ കഥാപാത്രത്തെ കുറിച്ച് കുരുതിയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ പൃഥ്വിരാജ് സംസാരിക്കുകയുണ്ടായി. പൃഥ്വിയുടെ വാക്കുകള്‍ സന്തോഷമുണ്ടാക്കിയെന്നും വലിയ അംഗീകാരമായിട്ടാണ് കാണുന്നതെന്ന് നവാസ് ഫേസ്ബുക്കില്‍ കുറിച്ചു. നവാസ് വള്ളിക്കുന്നിന്‍റെ കുറിപ്പ് […]
