Kerala kerala politics

മുഖ്യമന്ത്രിയും മന്ത്രിമാരും എറണാകുളത്ത്; നവകേരള സദസ് ഇന്ന് സമാപിക്കും

  • 2nd January 2024
  • 0 Comments

കൊച്ചി : സംസ്ഥാനത്തെ 140 മണ്ഡലങ്ങളും പൂര്‍ത്തിയാക്കി നവകേരള സദസ് ഇന്ന് സമാപിക്കും. എറണാകുളം ജില്ലയിലെ കുന്നത്തുനാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നെത്തുക. വൈകിട്ട് 3 നും അഞ്ചിനുമാണ് പൊതുയോഗങ്ങള്‍. നവകേരള സദസിന് നേരത്തെ തന്നെ സമാപനമായെങ്കിലും കാനം രാജേന്ദ്രന്റെ നിര്യാണത്തെത്തുടര്‍ന്ന് മാറ്റിവെച്ച എറണാകുള ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്നലെയും ഇന്നുമായി തുടരുന്നത്. പാലാരിവട്ടത്ത് കരിങ്കൊടികാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രാത്രി മുഴുവന്‍ നീണ്ട സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് […]

Kerala

നവകേരള സദസ്സില്‍ ലഭിച്ചത് ആറ് ലക്ഷത്തിലധികം പരാതികള്‍; ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയില്‍; തൊട്ടുപിന്നില്‍ പാലക്കാട്

  • 26th December 2023
  • 0 Comments

തിരുവനന്തപുരം: നവകേരള സദസ്സില്‍ ലഭിച്ചത് ആറ് ലക്ഷത്തിലധികം പരാതികള്‍. പ്രാഥമിക കണക്കെടുപ്പില്‍ 6,21,167 പരാതികള്‍ ലഭിച്ചതായാണ് വിവരം. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണ്. 80,885 പരാതികളാണ് മലപ്പുറത്ത് നിന്നും കിട്ടിയത്. തൊട്ടുപിന്നില്‍ പാലക്കാട് ജില്ലയാണ്. 61,204 പരാതികളാണ് ലഭിച്ചത്. തിരുവനന്തപുരം എറണാകുളം ജില്ലകളിലെ പരാതികളുടെ എണ്ണം പൂര്‍ണമായിട്ടില്ല. പരാതി പരിഹരിക്കാന്‍ ജില്ലകളില്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കും. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍, നെടുമങ്ങാട്, ചിറയിന്‍കീഴ്, വാമനപുരം മണ്ഡലങ്ങളിലെ കണക്കെടുപ്പ് മാത്രമാണ് പൂര്‍ത്തിയായത്. എറണാകുളം ജില്ലയില്‍ […]

kerala politics

നവകേരള സദസില്‍ ലീഗ് നേതാവും; ഒന്നര വര്‍ഷം മുന്‍പ് പുറത്താക്കിയതെന്ന് നേതൃത്വം

  • 2nd December 2023
  • 0 Comments

പാലക്കാട്: നവകേരള സദസില്‍ പങ്കെടുത്ത് മണ്ണാര്‍ക്കാട് നഗരസഭ മുന്‍ അധ്യക്ഷയും മുസ്ലീം ലീഗ് നേതാവുമായ എന്‍കെ സുബൈദ. പ്രഭാത യോഗത്തിലാണ് സുബൈദ പങ്കെടുത്തത്. രാഷ്ട്രീയത്തിന് അതീതമായ ചര്‍ച്ചയായതിനാലാണ് നവകേരള സദസില്‍ പങ്കെടുക്കുന്നതെന്നും പാര്‍ട്ടി നടപടിയെ കുറിച്ച് ആശങ്കയില്ലെന്നും സുബൈദ പറഞ്ഞു. അതേസമയം, പാര്‍ട്ടിയില്‍ നിന്ന് ഒന്നരവര്‍ഷം മുന്‍പ് സുബൈദയെ പുറത്താക്കിയിരുന്നെന്ന് ലീഗ് നേതൃത്വം അറിയിച്ചു. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തരപ്രശ്നങ്ങളെ തുടര്‍ന്നാണ് സുബൈദയെ പുറത്താക്കിയതെന്നും നേതൃത്വം അറിയിച്ചു.

Kerala kerala politics

നവകേരള സദസില്‍ പങ്കെടുത്തു; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

  • 2nd December 2023
  • 0 Comments

കോഴിക്കോട്: നവകേരള സദസില്‍ പങ്കെടുത്ത ഫറോക്ക് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിക്ക് സസ്പെന്‍ഷന്‍. എം മമ്മുണ്ണിയെയാണ് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ സസ്പെന്‍ഡ് ചെയ്തത്. ശനിയാഴ്ച കോഴിക്കോട് നടന്ന നവകേരള സദസിലെ പൗര പ്രമുഖരുടെ പ്രഭാത യോഗത്തിലാണ് മമ്മുണ്ണി പങ്കെടുത്തത്. പാര്‍ട്ടി വിലക്ക് ലംഘിച്ച് പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് നടപടി. ഇന്ന് പാലക്കാട് നടന്ന നവകേരള സദസില്‍ മണ്ണാര്‍ക്കാട് നഗരസഭ മുന്‍ അധ്യക്ഷയും മുസ്ലീം ലീഗ് നേതാവുമായ എന്‍കെ സുബൈദ പങ്കെടുത്തു. പ്രഭാത യോഗത്തിലാണ് സുബൈദ പങ്കെടുത്തത്. […]

Local News

നവകേരള സദസ്സ് ; ഫണ്ട് പാസാക്കുന്നതിൽ പ്രതിഷേധം തുടരാൻ യുഡിഎഫ്

  • 21st November 2023
  • 0 Comments

നവകേരള സദസ്സിന് കുന്ദമംഗലം പഞ്ചായത്ത് അധികൃതർ ഫണ്ട് പാസാക്കുന്നതിൽ പ്രതിഷേധം തുടരാൻ യുഡിഎഫ്. തിങ്കളാഴ്ച നടന്ന ഭരണ സമിതി യോഗത്തിൽ നവകേരള സദസ്സിന്റെ ഭാഗമായി പഞ്ചായത്തിൽ വെച്ച പരസ്യ ബോർഡുകളുടെ ചെലവ് പാസ്സാക്കാൻ ശ്രമിച്ചതിനെതിരെ യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. തിങ്കളാഴ്ച നടന്ന ബോർഡ് മീറ്റിങ്ങിൽ നാലാമത്തെ അജൻഡയായാണ് നവകേരള സദസ്സ് ഉൾപ്പെടുത്തിയത്. കഴിഞ്ഞ ബോർഡ് മീറ്റിങ്ങിന്റെ തുടർ തീരുമാനപ്രകാരം ബോർഡുകൾ വെക്കുന്നതിന് 50000 രൂപ പാസാക്കുകയാണെന്നും പറഞ്ഞപ്പോൾ അങ്ങിനെ ഒരു അജൻഡ കഴിഞ്ഞ ബോർഡ് മീറ്റിങ്ങിൽ എടുത്തില്ല […]

Kerala News

ജനാധിപത്യത്തിന്റെയും പൗരബോധത്തിന്റെയും വിജയമാണ് നവകേരള സദസ്സിലെ ബഹുജന പങ്കാളിത്തം;മുഖ്യമന്ത്രി

  • 20th November 2023
  • 0 Comments

നവകേരള സദസ്സിൻറെ രണ്ടാമത്തെ ദിവസവും കണ്ട വൻ ജനപങ്കാളിത്തം ജനാധിപത്യവിശ്വാസവും പൗരബോധവും മുറുകെപ്പിടിക്കുന്ന പൊതുസമൂഹത്തിന്റെ കരുത്താണ് തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പയ്യന്നൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാസർകോട് ചെങ്കള മുതൽ തൃക്കരിപ്പൂർ മണ്ഡലത്തിലെ കാലിക്കടവ് വരെ വടക്കേയറ്റത്തെ ജില്ലയിലെ യാത്ര പൂർത്തിയാക്കുമ്പോൾ ഒരു മഹാ ജനമുന്നേറ്റ സദസ്സായി യാത്ര ഉയർന്നു എന്ന് സംശയമില്ലാതെ പറയാം. ജനങ്ങൾ കേവലം കേൾവിക്കാരായി ഇരിക്കുകയല്ല ഇവിടെ. ഓരോരുത്തരും തങ്ങളുടെ സജീവമായ ഇടപെടൽ ഉറപ്പാക്കി ഇതിനോടൊപ്പം ചേരുകയാണ്. പൈവെളിഗെയിൽ ശനിയാഴ്ച […]

Kerala News

വിവാദങ്ങൾക്കിടെ നവകേരള സദസിന് നാളെ തുടക്കം

  • 17th November 2023
  • 0 Comments

സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള നവകേരള സദസിന് നാളെ തുടക്കം മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തെ പരിപാടികള്‍ ഇന്നത്തോടെ പൂര്‍ത്തിയാക്കി കാസര്‍ഗോഡേക്ക് തിരിക്കും. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനായി പ്രത്യേകം തയ്യാറാക്കിയ ബസ് കാസര്‍ഗോഡേക്ക് എത്തും. ലോകസഭ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന പശ്ചാത്തലത്തില്‍ വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട് മന്ത്രിപ്പടയുടെ മണ്ഡല പര്യടനത്തിന്. ഒരു മാസത്തിലധികം നീണ്ടുനില്‍ക്കുന്ന നവകേരള സദസ്സിനാണ് നാളെ കാസര്‍ഗോഡ് തുടക്കമാവുക. നാളെ വൈകുന്നേരം 3.30 ന് മഞ്ചേശ്വരം പൈവെളിഗെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംസ്ഥാനതല […]

error: Protected Content !!