kerala Kerala kerala politics

നവകേരള സദസിന്റെ പോസ്റ്ററിനും ബ്രോഷറിനും ക്ഷണക്കത്തിനും ചെലവാക്കിയത് 9.16 കോടി രൂപ; അടിച്ചത് 25.40 ലക്ഷം പോസ്റ്റര്‍

  • 6th March 2024
  • 0 Comments

നവകേരള സദസിനുള്ള പോസ്റ്ററിനും ബ്രോഷറിനും ക്ഷണക്കത്തിനും ചെലവാക്കിയത് 9.16 കോടി രൂപ. സര്‍ക്കാര്‍ സ്ഥാപനമായ സി ആപ്റ്റിനായിരുന്നു ചുമതല. 2023 നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയായിരുന്നു സര്‍ക്കാര്‍ നവകേരള സദസ് സംഘടിപ്പിച്ചത്. 25,40,000 പോസ്റ്റര്‍ അടിച്ചതിന് 2,75,14,296 കോടി രൂപയും, 97,96,810 ബ്രോഷര്‍ അടിച്ചതിന് 4,55,47,329 കോടി രൂപയും 1,01,46,810 ക്ഷണക്കത്ത് അടിച്ചതിന് 1,85,58,516 കോടി രൂപയുമാണ് ചെലവായത്. നവകരേള സദസിനായി മുഖ്യമന്ത്രിയുടെ പടം വച്ച് 25.40 ലക്ഷം പോസ്റ്ററാണ് അടിച്ചത്. ഇതിനായി സി […]

Kerala

നവകേരള സദസ്സ് നിവേദനങ്ങളില്‍ തുടര്‍നടപടി; അദാലത്ത് സംഘടിപ്പിച്ചു

  • 18th January 2024
  • 0 Comments

നവകേരള സദസ്സില്‍ കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത് മണ്ഡലങ്ങളില്‍ ലഭിച്ച നിവേദനങ്ങളില്‍ ഉദ്യോഗസ്ഥ തലങ്ങളില്‍ സ്വീകരിച്ച നടപടികളും മറുപടികളും പരിശോധിച്ച് തീര്‍പ്പ് കല്‍പ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷനില്‍ അദാലത്ത് സംഘടിപ്പിച്ചു. കോഴിക്കോട് കോര്‍പ്പറേഷനില്‍ ആകെ 1,986 നിവേദനങ്ങളാണ് നവകേരള സദസ്സില്‍ ലഭിച്ചത്. ഇതില്‍ 886 എണ്ണം വീടുകള്‍ ലഭിക്കുന്നതിനും 230 എണ്ണം എഞ്ചിനീയറിംങ് വിംഗിലുള്ളതും 68 എണ്ണം ആരോഗ്യ വിഭാഗത്തിലുള്ളതുമാണ്. പ്ലാനിംഗ് വിഭാഗത്തില്‍ 124 എണ്ണവും എലത്തൂര്‍ സോണില്‍ 72, ബേപ്പൂര്‍ സോണില്‍ 97, […]

Kerala

തൃക്കാക്കരയിലെ നവകേരള സദസ് വേദിയ്ക്ക് ബോംബ് ഭീഷണി

  • 30th December 2023
  • 0 Comments

കൊച്ചി: എറണാകുളം ജില്ലയിലെ തൃക്കാക്കരയിലെ നവകേരള സദസ് വേദിയ്ക്ക് ബോംബ് ഭീഷണി. എറണാകുളം എഡിഎമ്മിന്റെ ഓഫീസിലാണ് കത്ത് കിട്ടിയത്. തങ്ങള്‍ പഴയ കമ്യൂണിസ്റ്റുകളെന്ന് ഭീഷണിക്കത്തില്‍ പറയുന്നു. തിങ്കളാഴ്ചയാണ് തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസ് നടക്കുന്നത്. കാനം രാജേന്ദ്രേെന്റ മരണത്തെത്തുടര്‍ന്നാണ് നേരത്തെ നവകേരള സദസ് മാറ്റിവെച്ചത്.

Kerala

ഉന്നതവിദ്യാഭ്യാസമേഖലയില്‍ മികവിന്റെ കേന്ദ്രങ്ങള്‍ ഉയര്‍ന്നു വരണം; നവകേരളം യുവകേരളം പരിപാടിയിൽ മുഖ്യമന്ത്രി

കൊച്ചി: ഉന്നതവിദ്യാഭ്യാസമേഖലയില്‍ മികവിന്റെ കേന്ദ്രങ്ങള്‍ ഉയര്‍ന്നു വരണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നവകേരളം യുവകേരളം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മേഖല ജനസംഖ്യാനുപാതികമായി ഭാവിയില്‍ വിപുലപ്പെടുത്തേണ്ടതിന്റെ അനിവാര്യത അദ്ദേഹം ചൂണ്ടിക്കാട്ടി. അഞ്ചു സര്‍വകലാശാലകളില്‍ നിന്നായി 200 വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. അതില്‍ 33 പേര്‍ മുഖ്യമന്ത്രിക്കു മുന്നില്‍ ആശയങ്ങള്‍ അവതരിപ്പിച്ചു. കോവിഡ് മൂലം പ്രതിസന്ധിയിലായ വീട്ടമ്മമാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കണം എന്നതായിരുന്നു നിയമ സര്‍വകലാശാല […]

Kerala

ഹരിത സൗഹൃദ നവകേരളനിര്‍മാണത്തിനായി സൈക്കിള്‍ യജ്ഞം

കേരളപ്പിറവിയുടെ അറുപത്തിമൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 63 ദിന സൈക്കിള്‍ യജ്ഞവുമായി കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡ്.  ജില്ലാ ഹയര്‍ സെക്കണ്ടറി എന്‍.എസ്.എസ്, ഗ്രീന്‍ കെയര്‍ മിഷന്‍ ഗ്രാന്‍ഡ് സൈക്കിള്‍ ചലഞ്ച് എന്നിവരുടെ സഹകരണത്തോടെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതിയാണ് കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡ്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും സന്നദ്ധരായ, കോഴിക്കോട് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒക്ടോബര്‍ 31 ന് രാവിലെ 8.30 ന് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാള്‍ പരിസരത്ത് സൈക്കിള്‍ […]

error: Protected Content !!