നവകേരള സദസ്സുമായി ബന്ധപ്പെട്ട അക്രമങ്ങളിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയൻ; വി ഡി സതീശൻ
നവ കേരള സദസുമായി ബന്ധപ്പെട്ട ആക്രമണങ്ങളിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കലാപത്തിന് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയാണെന്നും മാരകായുധങ്ങള്‍ പുറത്ത് ഇട്ടാണ് മുഖ്യമന്ത്രിക്ക് പൊലീസ് എസ്കോര്‍ട്ട് പോവുന്നതെന്നും വിഡി സതീശന്‍ ആരോപിച്ചു. ക്രിമിനൽ ഗുണ്ടകളാണ് മുഖ്യമന്ത്രിക്ക് കൂട്ടെന്നും അക്രമങ്ങളില്‍ മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൊച്ചിയിൽ സി.പി.എം പ്രവർത്തകർക്കെതിരെയും ‘രക്ഷാപ്രവർത്തനം’ നടന്നു. ബജറ്റ് ചർച്ചകൾ നടത്തേണ്ട ധനമന്ത്രി നവകേരള സദസിനായി നടക്കുകയാണ്. ഭരണസിരാകേന്ദ്രത്തിൽ ഉദ്യോഗസ്ഥർ […]




