International News ukrain russia war

യു എസ് ശ്രമിക്കുന്നത് മൂന്നാം ലോക മഹായുദ്ധം ഒഴിവാക്കാന്‍, കെമിക്കല്‍ ആയുധങ്ങള്‍ ഉപയോഗിച്ചാല്‍ റഷ്യ വലിയ വില നല്‍കേണ്ടി വരും; ജോ ബൈഡന്‍

  • 12th March 2022
  • 0 Comments

ഒരു മൂന്നാം ലോക മഹായുദ്ധം ഉണ്ടാകാനുള്ള സാഹചര്യങ്ങളെയും അതിലേക്ക് റഷ്യയെ നയിച്ചേക്കാവുന്ന സാധ്യതയെയും ഒഴിവാക്കാനാണ് യു.എസ് ശ്രമിക്കുന്നതെന്നും ഉക്രൈനില്‍ റഷ്യ കെമിക്കല്‍ ആയുധങ്ങള്‍ പ്രയോഗിക്കുകയാണെങ്കില്‍ അതിന് വലിയ വില നല്‍കേണ്ടി വരുമെന്നും യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. യു.എസും ഉക്രൈനും യുദ്ധത്തില്‍ ബയോളജിക്കല്‍ – കെമിക്കല്‍ വെപ്പണുകള്‍ ഉപയോഗിക്കുന്നുണ്ട് എന്ന റഷ്യയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ബൈഡന്‍. റഷ്യയും നാറ്റോയും തമ്മില്‍ നേരിട്ട് പോരാടുന്നത് മൂന്നാം ലോക മഹായുദ്ധത്തിന് വഴിവെക്കുമെന്നും അത് തടയാനാണ് യു.എസ് ശ്രമിക്കുന്നതെന്നുമായിരുന്നു […]

International News

ഇവിടെ മരിക്കുന്ന എല്ലാവരുടേയും ജീവഹാനിക്ക് ഉത്തരവാദി നിങ്ങളാണ്; നാറ്റോയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വൊളോഡിമിര്‍ സെലന്‍സ്‌കി

  • 5th March 2022
  • 0 Comments

റഷ്യന്‍ വ്യോമാക്രമണം തടയാന്‍ യുക്രെയ്‌നിന്റെ ആകാശം വ്യോമനിരോധന മേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യം നാറ്റോ തള്ളിയതിനേത്തുടർന്ന് നാറ്റോക്കെതിരെ രൂക്ഷ വിമർശനവുമായി സെലന്‍സ്‌കി. യുക്രെയ്‌നിലെ മരണങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും ഉത്തരവാദി നാറ്റോ സൈനിക സഖ്യമായിരിക്കുമെന്നും റഷ്യന്‍ ബോംബിങ്ങിന് നാറ്റോ പച്ചക്കൊടി കാട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. നാറ്റോയുടെ കഴിവുകേടും ഐക്യമില്ലായ്മയും റഷ്യയെ പ്രോത്സാഹിപ്പിക്കുകയാണെന്നും സെലന്‍സ്‌കി കുറ്റപ്പെടുത്തി. തലസ്ഥാനമായ കീവില്‍ വെച്ച്, രാത്രി സമയത്ത് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് യുക്രെയ്ന്‍ പ്രസിഡന്റ് നാറ്റോയ്‌ക്കെതിരെ ആഞ്ഞടിച്ചത്. ‘ഈ ദിവസം മുതല്‍ ഇവിടെ മരിക്കുന്ന എല്ലാവരുടേയും […]

International News

നാറ്റോക്ക് പിന്നാലെ സൈനിക നീക്കത്തിനില്ലെന്ന് അമേരിക്കയും; ഒറ്റപ്പെട്ട് യുക്രൈന്‍

  • 25th February 2022
  • 0 Comments

നാറ്റോക്ക് പിന്നാലെ, റഷ്യക്കെതിരെ സൈനിക നീക്കത്തിനില്ലെന്ന് അമേരിക്കയും പ്രഖ്യാപിച്ചതോടെ റഷ്യന്‍ സൈന്യത്തെ ഒറ്റക്ക് നേരിടേണ്ട അവസ്ഥയിലാണ് യുക്രൈന്‍. അംഗരാജ്യമല്ലാത്ത യുക്രൈന് വേണ്ടി റഷ്യക്കെതിരെ സംയുക്ത സൈനിക നീക്കം ആവശ്യമില്ലെന്നാണ് നാറ്റോയുടെ നിലപാട്. സമാന നിലപാട് തന്നെയാണ് അമേരിക്കക്കും . നാറ്റോയുടെ അംഗരാജ്യങ്ങളില്‍ പലരും സ്വന്തം നിലയ്ക്ക് യുക്രൈന് സൈനിക സഹായം നല്‍കുമെങ്കിലും നാറ്റോ സംഘടന എന്ന നിലയില്‍ സഹായം ഉടനൊന്നും നല്‍കിയേക്കില്ല. കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി റഷ്യയെ വരുതിയിലാക്കാമെന്നാണ് അമേരിക്കയും നാറ്റോയും പ്രതീക്ഷിക്കുന്നത്.റഷ്യക്കെതിരെ സംയുക്തസൈനികനീക്കം നടത്തുമെന്ന് നാറ്റോയും […]

error: Protected Content !!