നടിയും ഗായികയുമായ രുചിസ്മിത മരിച്ച നിലയില്‍
പ്രശസ്ത ഒഡിയ നടിയും ഗായികയുമായ രുചിസ്മിത ഗുരു മരിച്ച നിലയില്‍.ഒഡിഷയിലെ ബലാംഗിറിലുള്ള അമ്മാവന്റെ വീട്ടിലെ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹമെന്നാണു റിപ്പോർട്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ‘ആലൂ പറാത്ത’ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് രുചിസ്മിതയുമായി വഴക്കുണ്ടായെന്നു മാതാവ് മാധ്യമങ്ങളോടു പറഞ്ഞു. രാത്രി 8 മണിക്ക് ഭക്ഷണമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ 10 മണിക്ക് തയാറാക്കാം എന്നായിരുന്നു നടിയുടെ മറുപടി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമായി. പിന്നാലെയാണു നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾ നേരത്തേയും ആത്മഹത്യാശ്രമം […]