ദേശീയ ഗെയിംസ് : ബാസ്‌ക്കറ്റ് ബോളിൽ വെളളി നേടി കേരളം
ദേശീയ ഗെയിംസിൽ കേരളത്തിന് ഒരു മെഡൽ കൂടി. ബാസ്‌ക്കറ്റ് ബോളിൽ ആണ് കേരളം വെളളി നേടിയത്. സ്റ്റെഫി നിക്‌സണിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടീം ഫൈനലിൽ തെലങ്കാനയോട് 17-13ന് പരാജയപ്പെട്ടു. ദേശീയ ഗെയിംസിൽ കിതയ്ക്കുകയാണ് കേരളം. 2015നെ അപേക്ഷിച്ച് മെഡൽവേട്ടയിൽ ബഹുദൂരം പിന്നിലാണ് കേരളം. നീന്തലിൽ ശാരീരിക അസ്വസ്ഥത മൂലം സജൻ പ്രകാശ് ഇറങ്ങാതിരുന്നത് കേരളത്തിന് തിരിച്ചടിയായി. വൈകിട്ട് നടക്കുന്ന വനിതകളുടെ ലോംഗ് ജംമ്പിൽ കേരള താരങ്ങൾ ഇറങ്ങും. നീന്തലിൽ സജൻ പ്രകാശ് ഇറങ്ങാതിരുന്നത് തിരിച്ചടിയായി. 1500 മീറ്റർ […]
