ലൗ ജിഹാദിനായി സംഘടിത ശ്രമങ്ങള്‍ നടക്കുന്നില്ല, മിശ്രവിവാഹത്തിന് തടസ്സങ്ങളൊന്നുമില്ലെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍
ലൗ ജിഹാദിനായി സംഘടിത ശ്രമങ്ങള്‍ നടക്കുന്നില്ലെന്നും രാജ്യത്ത് മിശ്രവിവാഹത്തിന് തടസ്സങ്ങളൊന്നുമില്ലെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ഇക്ബാല്‍ സിങ് ലാല്‍പുര. വ്യത്യസ്ത വിശ്വാസങ്ങള്‍ പുലര്‍ത്തുന്ന മനുഷ്യര്‍ക്ക് നിയമപരമായ പ്രായപൂര്‍ത്തിയായാല്‍ പരസ്പര സമ്മതത്തോടെ വിവാഹം കഴിക്കുന്നതില്‍ യാതൊരു തടസവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ലൗ ജിഹാദ് നടന്നിട്ടുണ്ടെന്ന് ബിജെപി പ്രചരണം നടത്തുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് ‘എന്താണ് ലൗ ജിഹാദ്?, ഒരു ഡിക്ഷണറിയിലും ഞാന്‍ ഈ പദം കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ മക്കള്‍ മിശ്രവിവാഹത്തിന് നിര്‍ബന്ധിക്കപ്പെട്ടുവെന്നാരോപിച്ച് മാതാപിതാക്കളില്‍ […]
