93ൻ്റെ നിറവിൽ സൗദി അറേബ്യ
’ഞങ്ങള്‍ സ്വപ്നം കാണുന്നു, ഞങ്ങള്‍ നേടുന്നു’ എന്ന മുദ്രാവാക്യവുമായ് 93-ാം ദേശീയദിനം അഘോഷിച്ച് സൗദി അറേബ്യ. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ ആഘോഷ പരിപാടികളാണ് നടക്കുന്നത്. പ്രവാസികളും ദേശീയദിനാഘോഷങ്ങളുടെ ഭാഗമാകും. സ്വപ്ന സാക്ഷാത്കാരത്തിനായി പ്രവര്‍ത്തിക്കാനും, നേടിയെടുത്ത നേട്ടങ്ങളെ ആഘോഷിക്കാനും പൗരന്മാരെ പ്രേരിപ്പിക്കുകയാണ് ഈ പ്രമേയം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ദേശീയ ദിനാഘോഷപരിപാടികള്‍ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെയും ഭരണാധികാരികളെയും പ്രകീര്‍ത്തിച്ചുകൊണ്ടുള്ള നിരവധി ഗാനങ്ങള്‍ ഇതിനകം പുറത്തിറങ്ങി. എയര്‍ ഷോ, കരിമരുന്ന് പ്രയോഗങ്ങള്‍, കലാ-കായിക-സാംസ്കാരിക പരിപാടികള്‍, ഷോപ്പിംഗ് ഉത്സവം […]
